സ്‌നേഹനിലാവ് – ലൈവ് സംഗീത പരിപാടി ഡിസംബര്‍ അഞ്ചിന് ഫേസ്ബുക്കിലും യുട്യൂബിലും

ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കിന്റെ (സി.എച്ച്.എന്‍) പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മലയാള സിനിമാ – സീരിയല്‍ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും, അപര്‍ണ്ണാ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി സ്‌നേഹനിലാവ് ഡിസംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു.

ബോസ്റ്റണ്‍ സമയം (ഇ.എസ്.ടി) രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 8 മണി) സി.എച്ച്.എന്നിന്റെ ഫേസ്ബുക്ക് പേജില്‍കൂടിയും, സി.എച്ച്.എന്‍ യുട്യൂബ് ചാനല്‍ വഴിയും ലോകമെമ്പാടും ഈ പരിപാടി കാണാവന്നതാണ്.

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സി.എച്ച്.എന്‍ നെറ്റ് വര്‍ക്ക് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കും www.compassionatehearts.net/events/ സന്ദര്‍ശിക്കുക.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment