Flash News

നടി ആലിയ ഭട്ട് രൺബീറിന്റെ അയല്‍‌വാസിയായി, പുതിയ അപ്പാര്‍ട്ട്മെന്റ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് ഗൗരി ഖാന്‍

November 30, 2020

ബോളിവുഡ് നടി ആലിയ ഭട്ട് കാമുകൻ രൺബീർ കപൂറിന്റെ അയൽവാസിയായി മാറി. മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഒരു പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയതോടെയാണ് രണ്‍ബീറിന്റെ അയല്‍‌വാസിയായത്. രൺബീറിന് ഇതിനകം തന്നെ പാലി ഹില്ലില്‍ അപ്പാര്‍ട്ട്മെന്റുണ്ട്. 2460 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആലിയ വാങ്ങിയ അപ്പാര്‍ട്ട്മെന്റ്.

അഞ്ചാം നിലയിലാണ് ആലിയ വാങ്ങിയ അപ്പാര്‍ട്ട്മെന്റെങ്കില്‍ രൺബീറിന്റെത് ഏഴാം നിലയിലാണ്. 32 കോടി രൂപയ്ക്കാണ് ആലിയ അത് വാങ്ങിയതെന്നും ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ തന്റെ പുതിയ അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ ഡിസൈന്‍ ചെയ്യുമെന്നും ആലിയയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ, സഹോദരി ഷഹീൻ ഭട്ടിനൊപ്പം ജുഹുവിലാണ് ആലിയ താമസിക്കുന്നത്.

രൺബീറിന്റെ കുടുംബവീടായ കൃഷ്ണരാജ് ബംഗ്ലാവിന് വളരെ അടുത്താണ് പാലി ഹിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടം. ആലിയ ഭട്ടിന് ഇതിനകം രണ്ട് വീടുകൾ വേറെയും ഉണ്ട്, ഒന്ന് ജൂഹുവിലും മറ്റൊന്ന് ലണ്ടനിലെ കോവന്റ് ഗാർഡനിലുമാണ്.

അടുത്തിടെ, ആലിയ രൺബീറിന്റെ കുടുംബത്തോടൊപ്പം ധാരാളം സമയം ഈ ലോക്ക് ഡൗണില്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഋഷി കപൂര്‍ അന്തരിച്ചതിനുശേഷം കപൂർ കുടുംബത്തോടൊപ്പമാണ് കൂടുതൽ സമയവും കാണപ്പെടുന്നത്.

ആലിയയും രൺബീറും ഉടൻ തന്നെ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടും. ചിത്രം സംവിധാനം ചെയ്യുന്നത് അയാനും നിര്‍മ്മാണം കരൺ ജോഹറുമാണ്. എഡ്-എ-മമ്മ എന്ന പേരിൽ കുട്ടികളുടെ വസ്ത്ര ബ്രാൻഡ് ആരംഭിച്ചതോടെ നടി ഒരു യുവ സംരംഭകയായി മാറിയതായും റിപ്പോർട്ടുണ്ട്. 2-14 വയസ് പ്രായമുള്ള കുട്ടികൾക്കായി ബ്രാൻഡ് വസ്ത്രങ്ങളാണ് ആലിയ ഡിസൈന്‍ ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top