ന്യൂദൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യാക്കാരെ (എൻആർഐ) പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാൻ അനുവദിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (സിഇസി) കേന്ദ്ര സർക്കാരിനെ അറിയിച്ചു. എൻആർഐ വോട്ടർമാർക്ക് സാങ്കേതികമായും ഭരണപരമായും ഇലക്ട്രോണിക് ട്രാൻസ്മിറ്റ് ബാലറ്റ് സംവിധാനങ്ങൾ നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ വകുപ്പിനെ അറിയിച്ചു. കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമാകും. 2021 ഏപ്രിൽ, മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇ-മെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്കണം.
വിദേശ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം നല്കണമെങ്കില് സര്‍ക്കാര്‍ 1961ലെ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഇതിന് പാര്‍ലമെന്റിന്‍െറ അംഗീകാരം ആവശ്യമില്ല. നിയമ ഭേദഗതി വന്നാല്‍, തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.
റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇലക്ട്രോണിക് ആയി അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് അയച്ചുകൊടുക്കും. അപ്പോൾ അവര്‍ക്ക് അതിന്റെ പ്രിന്റ് എടുത്ത് വോട്ടുചെയ്യാം. എൻആർഐകള്‍ താമസിക്കുന്ന രാജ്യത്തിന്റെ ഡിപ്ലോമാറ്റിക് പ്രതിനിധി നിയോഗിച്ച ഒരു ഉദ്യോഗസ്ഥൻ അത് സാക്ഷ്യപ്പെടുത്തണം. പിന്നീട് അത് തപാൽ വഴി അയക്കണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply