Flash News

ഇല്ലിനോയ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

December 1, 2020 , .

ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷന്റെ 2021- 23ലേക്കുള്ള ഭാരഭാവികളെ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ വച്ചു തെരഞ്ഞെടുത്തു.

പ്രസിഡന്റ് – സിബു മാത്യു കുളങ്ങര, സീനിയര്‍ വൈസ് പ്രസിഡന്റ് – ജോയി പീറ്റര്‍, വൈസ് പ്രസിഡന്റ് – ഷാനി ഏബ്രഹാം, സെക്രട്ടറി – സുനൈനാ എം. ചാക്കോ, ജോയിന്റ് സെക്രട്ടറി – ശോഭാ നായര്‍, ട്രഷറര്‍ – ജോസി കുരിശിങ്കല്‍, ജോ. ട്രഷറര്‍ – പ്രവീണ്‍ തോമസ് എന്നിവരെയാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

അഡ്വൈസറി ബോര്‍ഡിലേക്ക് മുന്‍ പ്രസിഡന്റുമാരായ സാം ജോര്‍ജ്, ജെയ്ബു കുളങ്ങര, മറിയാമ്മ പിള്ള, അനില്‍കുമാര്‍ പിള്ള എന്നിവരും, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കും.

അസോസിയേഷന്റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളിലെ സബ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായി ചന്ദ്രന്‍ പിള്ള, റോയി മുളങ്കുന്നം, ജോര്‍ജ് മാത്യു, സാമുവേല്‍ വര്‍ക്കി, ജെസി മാത്യു, സിറില്‍ ജോണ്‍, ബിനു പൂന്തുറയില്‍, ജയിന്‍ മാക്കീല്‍ സാമൂ തോമസ്, ജയിംസ് വെട്ടിക്കാട്ട്, മനോജ് വഞ്ചിയില്‍, തോമസ് ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ കേരളത്തിലെ പ്രതിനിധിയായി പോള്‍ പറമ്പിയെ യോഗം വീണ്ടും തെരഞ്ഞെടുത്തു. ബ്ലെസി ജോര്‍ജ്, ലിഷാ ജോബി എന്നിവരും വിമന്‍സ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും.

സംഘടനക്ക് പുതിയൊരു ദിശാബോധം നല്‍കുമെന്നും മുന്‍ പ്രവര്‍ത്തനങ്ങളും പുതിയ പദ്ധതികളും ചിക്കാഗോയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിബു മാത്യു പ്രസ്താവിച്ചു.

2021 ജനുവരി 9ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്ഥാനമേറ്റടുക്കും. അന്നേ ദിവസം ഇല്ലിനോയ് മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബസംഗമവേദി നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് പരിപാടികളെപറ്റിയുള്ള വിശദവിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top