Flash News

ബോളിവുഡ് നടി ഊര്‍മ്മിള മതോന്ദ്‌കർ ശിവസേനയില്‍ ചേര്‍ന്നു

December 1, 2020

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച് ഒരു വർഷത്തിന് ശേഷം ബോളിവുഡ് നടി ഊര്‍മ്മിള മതോന്ദ്‌കർ പുതിയ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ അവര്‍ ശിവസേന അംഗമായി. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ‘ശിവബന്ധൻ’ കെട്ടിയാണ് ഉർമിളയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പാർട്ടിയിൽ ചേർന്ന ശേഷം ഊർമിളയെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്തു. പാർട്ടി ക്വാട്ടയിലാണ് നാമനിർദ്ദേശം ചെയ്തത്. ഇക്കാര്യത്തിൽ സർക്കാർ ഗവർണർ ബി എസ് കോശ്യാരിക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ചതുർവേദി, കിഷോരി പട്നക്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 46 കാരിയായ ഊര്‍മിള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മുംബെെ നോർത്ത് മണ്ഡലത്തിൽ നിന്നാണ് ഊര്‍മിള മത്സരിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മുംബെെ നോർത്തിൽ എംപി ഗോപാൽ ഷെട്ടിയോട് ഊര്‍മിള പരാജയപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഊര്‍മിള കോൺഗ്രസിൽ നിന്നു രാജിവച്ചു. 2019 സെപ്റ്റംബറിലാണ് ഊര്‍മിള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. 2019 മാർച്ചിലാണ് ഊര്‍മിള കോൺഗ്രസിൽ അംഗത്വമെടുക്കുന്നത്. എന്നാൽ, വെറും ആറ് മാസം മാത്രമേ ഊര്‍മിളയുടെ കാേൺഗ്രസ് ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ.

ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിള സിനിമയിൽ അരങ്ങേറിയത്. ‘തച്ചോളി വര്‍ഗീസ് ചേകവര്‍’ എന്ന മോഹന്‍ലാൽ ചിത്രത്തിലും നായികയായിട്ടുണ്ട്. അമീര്‍ ഖാൻ, ജാക്കി ഷ്രോഫ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ‘രംഗീല’ ഏറെ തരംഗമായ ചിത്രമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top