കാലിഫോര്‍ണിയ: സാക്രമെന്റോ റീജിയണല്‍ അസോസിയേഷന് ഓഫ് മലയാളീസിന്റെ (SARGAM) ആഭിമുഖ്യത്തില്‍ ആര്‍ട്ട് & ഫോട്ടോഗ്രാഫി 2020 മത്സരം നവംബര്‍ 21 ശനിയാഴ്ച സംഘടിപ്പിച്ചു. മത്സാരാര്‍ത്ഥികളുടെ മികവും സര്‍ഗ്ഗാത്മകതയും കൊണ്ട് വേറിട്ട്നിന്ന ഈ ഓണ്‍ലൈന്‍ മത്സരം പ്രേക്ഷര്കക്ക് വേറിട്ടൊരു അനുഭവമായി. ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം ക്രൈസിസ് 2020 ഉം, ചിത്രരചനമത്സരത്തിന്റെ വിഷയം ഫ്രണ്ട്ലൈനേഴ്സം ആയതിനാല്‍ ഈ കോവിഡ് കാലത്തുവളരെ പ്രസക്തമായ സര്‍ഗ്ഗസൃഷ്ടികള്‍ തന്നെയാണ് ഈമത്സരത്തിലൂടെ അനുഭവവേദ്യമായത്.
അമേരിക്കയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നും നാല്പതോളം മത്സരാര്‍ത്ഥികള്‍ വളരെ ആവേശത്തോടെ പങ്കെടുത്തു. പ്രതീഷ് എബ്രഹാം, സതീഷ് കുറുപ്പ്, സുഭി ആന്‍ഡ്രൂസ് എന്നിവര്‍ ഫോട്ടോഗ്രാഫിമത്സരത്തിലും ദിവ്യ എബി, ആന്റണ്‍ ജോയ്, ലിബിന് ബാബു എന്നിവര്‍ ചിത്രരചനാ മത്സരത്തിലും വിധികര്‍ത്താക്കളായി.
സര്‍ഗം മത്സരത്തിന് പ്രീതിനായര്‍ നേതൃത്വംനല്കി. സജി പാലക്കാട്ടുകുന്നേല്‍ ,ജിജോ ജോയ്, ആലിസ ്തമ്പിഎന്നിവരടങ്ങിയ ടീം നടത്തിയ പരിശ്രമത്തിന്റെ ഫലമായി കുറ്റമറ്റരീതിയില്‍ സംഘടിപ്പിച്ച മത്സരംവിജയകരമായ പരിസമാപ്തിയിലെത്തി. പ്രസിഡന്റ് സാജന് ജോര്‍ജ്, ചെയര്‍പേഴ്സണ്‍ രശ്മി നായര്‍, സെക്രട്ടറി മൃദുല്‍ സദാനന്ദന്, ട്രെഷറര്‍ സിറില്‍ ജോണ്‍, വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍ സര്ഗംഎക്സിക്യൂട്ടീവ ്കമ്മിറ്റിഅംഗങ്ങള് എന്ന നിലയില്‍ പിന്തുണയേകി. മരിയ തോമസ്, നന്ദകുമാര്‍ പ്രഭാകരന്, ഗൗതം നന്ദകുമാര്‍ ,റിച്ചിന് മൃദുല്‍, നിരുപമകൃഷ്ണന്എന്നിവര് മത്സരനടത്തിപ്പില്‍ ഉടനീളം സജീവസാന്നിധ്യമായി.
ചിത്രരചനാ മത്സരജേതാക്കള്‍ :
സബ്ജൂനിയര്: ബ്രെയ്ഡന്‍ എല്‍ദോസ് (ഒന്നാംസ്ഥാനം), കരുണ നല്ല (രണ്ടാംസ്ഥാനം), ആര്യമേനോന്, അത്രേയി കാര്‍ത്തിക് അത്രേയി (മൂന്നാംസ്ഥാനം).
ജൂനിയര്‍: സാക്ഷി ബാലസുബ്രഹ്മണ്യന് (ഒന്നാംസ്ഥാനം), ശ്രീനിധി അന്നെപ്പൂ (രണ്ടാംസ്ഥാനം), ധാത്രിശ്രീ അല്ല (മൂന്നാംസ്ഥാനം).
സീനിയര്‍: എയ്ന്ജല് റോസ് ജോഷി (ഒന്നാംസ്ഥാനം), ഐറീന് ബോബ്ബി (രണ്ടാംസ്ഥാനം), റയാന് ടൈറ്റസ് (മൂന്നാംസ്ഥാനം),
അഡള്‍ട്ട്: സായി മഹേഷ് ശ്രീനിവാസന് (ഒന്നാംസ്ഥാനം)
ഫോട്ടോഗ്രാഫി മത്സരജേതാക്കള്‍ :
ജൂനിയര്‍: അദ്ധ്വായ് സുജയ് (ഒന്നാംസ്ഥാനം), അധ്വിക രാജേഷ് (രണ്ടാംസ്ഥാനം).
സീനിയര്‍: ശ്രീയറാം (ഒന്നാംസ്ഥാനം), മിഖായേല്‍ ജോണ്‍ (രണ്ടാംസ്ഥാനം), യതിന് മൃദുല്‍ (മൂന്നാംസ്ഥാനം).
അഡള്‍ട്ട്: ബിനി മൃദുല്‍ (ഒന്നാംസ്ഥാനം), ഹോര്‍മീസ് മുരിക്കന്‍ (രണ്ടാംസ്ഥാനം), തമ്പി മാത്യു (മൂന്നാംസ്ഥാനം).
ജോയിച്ചന്‍ പുതുക്കുളം
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply