പുത്തൂര്‍ ചാക്കോ ജെയിംസ് (88) കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി

കാല്‍ഗറി (കാനഡ): തൃശൂര്‍ ചാലശ്ശേരിയില്‍ പുത്തൂര്‍ കൈദകോഡന്‍ കുടുംബാംഗമായ, പരേതരായ പി.സി. ചാക്കോയുടെയും റേച്ചല്‍ ചാക്കോയുടെയും മകന്‍ പുത്തൂര്‍ ചാക്കോ ജെയിംസ് (88) കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി.

ഭാര്യ: പരേതയായ ലീല ജെയിംസ്.

മക്കള്‍: ജേക്കബ് ജെയിംസ് (റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍), ഡോ. മിനി ജോര്‍ജ്.

മരുമക്കള്‍: ബീന, ജോജി.

കൊച്ചുമക്കള്‍: ജോവാന, ജോഷ്വ, റിയ, ഗ്രേസ്.

ഗ്രേസി (തൃശൂര്‍), മോളി (ബാംഗ്ലൂര്‍ ) എന്നിവര്‍ സഹോദരിമാരാണ്.

മാര്‍ത്തോമാ സഭാംഗമായ പരേതന്‍ തൃശൂര്‍, ദില്ലി, പൂനെ, കാല്‍ഗറി എന്നീ ഇടവകകളില്‍ സജീവപ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ചാക്കോ ജെയിംസ് 1990 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ്, ഓള്‍ ഇന്ത്യ റേഡിയോയിലും, ദൂരദര്‍ശനിലും, പൂനാ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വിവിധ സീനിയര്‍ തസ്തികകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശവസംസ്കാര ക്രമീകരണ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ് .

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News