Flash News

അയോദ്ധ്യയിൽ രാമായണ ക്രൂയിസ് സർവീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു

December 2, 2020

ലഖ്‌നൗ: അയോദ്ധ്യയില്‍ സന്ദർശകർക്കായി സരയൂ നദിയിൽ ആഢംബര ബോട്ട് സർവീസ് ആരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നു. ‘രാമായണ ക്രൂയിസ് സർവീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യം സന്ദർശകര്‍ക്ക് നഗരത്തിലെ വിവിധ ഘട്ടുകള്‍ കാണാൻ അവസരമൊരുക്കും.

സരയൂ നദിയിലെ ‘രാമായണ ക്രൂയിസ് ടൂർ’ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി മൻസുഖ് മന്ദവ് ട്വീറ്റ് ചെയ്തു. സരയൂ നദിയിലെ ആദ്യത്തെ ആഢംബര ബോട്ട് സർവീസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോട്ടില്‍ എല്ലാ ആഢംബര സൗകര്യങ്ങളും ലോകോത്തര സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കും.

ഘട്ടുകളുടെ ഭംഗി ആസ്വദിക്കാൻ സന്ദര്‍ശകരെ അനുവദിക്കുന്നതിന് ബോട്ടില്‍ ചില്ല് ജാലകങ്ങൾ ഉണ്ടാകും. യാത്രക്കാരെ പരിപാലിക്കുന്നതിനായി ബോട്ടിനുള്ളിൽ ഒരു പാന്‍‌ട്രി സൗകര്യവും ഉണ്ടായിരിക്കും. ബയോ ടോയ്‌ലറ്റ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു.

ബോട്ടിനുള്ളില്‍ യാത്രക്കാര്‍ക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും അനിമേഷനുകളും പ്രദര്‍ശിപ്പിക്കും. 15-16 കിലോമീറ്റര്‍ ദൂരമാണ് ബോട്ടില്‍ സഞ്ചരിക്കുന്നത്. രാമായണത്തിലെ സന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെല്‍ഫി പോയിന്റുകളും ഒരുക്കും.

രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാകും ബോട്ടിന്റെ ഉള്‍ഭാഗവും ബോര്‍ഡിംഗ് പോയിന്റും സജ്ജീകരിക്കുക. ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയായിരിക്കും സര്‍വീസിന്റെ ദൈര്‍ഘ്യം. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്‌ത ബോട്ടില്‍ 80 സീറ്റുകളാകും ഉണ്ടാവുക.

https://twitter.com/mansukhmandviya/status/1333750056629858304?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1333750056629858304%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fbraveindianews.com%2Fbi313736


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top