Flash News

കൊലയാളികൾ സിപി‌എമ്മിന് പ്രിയപ്പെട്ടവര്‍, പെരിയ കൊലക്കേസ് പ്രതി എല്‍ഡി‌എഫ് സ്ഥാനാര്‍ത്ഥി

December 2, 2020

കണ്ണൂർ: സിപി‌എം ഒരു കൊലയാളി പാര്‍ട്ടിയാണെന്ന് അവര്‍ തന്നെ എല്ലാ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എതിരാളികളെ നിഷ്‌കരുണം കൊലപ്പെടുത്തുന്ന പാർട്ടി കൊലയാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നു. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതിയായ മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിനായി മത്സരിക്കുകയാണ്.

പെരിയ ഇരട്ട കൊലപാതകക്കേസിലെ കൊലയാളികളെ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ സംരക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് മണികണ്ഠന്‍ മത്സരിക്കുന്നത്.

സി.പി.എം അധികാരത്തിൽ വന്നതിനുശേഷം നേരിട്ട് നടത്തിയ കൊലപാതക കേസുകളിൽ നിഷ്പക്ഷമായ അന്വേഷണം തടയാൻ കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. ഫസൽ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്നതിലും കേരള സർക്കാർ പരാജയപ്പെട്ടിരുന്നു. സി‌പി‌എം ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് തലശ്ശേരിയിലെ എൻ‌ഡി‌എഫ് പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ടത്. കേസ് ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് അട്ടിമറിക്കാനുള്ള നീക്കമുണ്ടായപ്പോഴാണ് ഫസലിന്റെ ഭാര്യ സി.എച്ച് മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോള്‍ അന്വേഷണം എസ്.പി മോഹന്‍ദാസിന്റെ കീഴിലുള്ള സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്. മൂന്നു മാസത്തിനു ശേഷം മറിയു വീണ്ടും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും ആ നിര്‍ദ്ദേശപ്രകാരം 2008 ഏപ്രില്‍ 5ന് സിബിഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍,സി.ബി.ഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവെച്ചു. കേസില്‍ 2012 ജൂണ്‍ 12 സി.ബി.ഐ എറണാകുളം ചീഫ് മജിസ്ടേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഏഴും എട്ടും പ്രതികളാക്കി. ജയിലില്‍ കഴിഞ്ഞ് പിന്നീട് ജാമ്യത്തിലിറങ്ങിയ കാരായിമാരെ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി നഗരസഭയിലേക്കും സിപിഎം അവരുടെ ശക്തികേന്ദ്രങ്ങളില്‍ മല്‍സരിപ്പിച്ചു വിജയിപ്പിച്ചു. കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനുമാക്കിയെങ്കിലും കണ്ണൂരിലേക്ക് പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കാതിരുന്നതോടെ രണ്ടു പേര്‍ക്കും രാജിവെക്കേണ്ടി വന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top