Flash News

ഓക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസ ദിനം: ഗവർണ്ണര്‍ കെവിൻ സ്റ്റിറ്റ്

December 2, 2020 , പി.പി. ചെറിയാന്‍

ഓക്‌ലഹോമ: ഓക്‌ലഹോമയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിന് പ്രത്യേക പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു.

അനിശ്ചിതത്വവും പരിശോധനകളും ഏറി വരുമ്പോൾ ഓക്‌ലഹോമയിലെ ജനങ്ങള്‍ എല്ലാ കാലത്തും പ്രാർത്ഥനയിൽ ആശ്രയിക്കുക എന്നത് സാധാരണയാണെന്നും അതിനെ അതിജീവിക്കാൻ മതവിശ്വാസങ്ങളുടെ അതിർ വരമ്പുകൾക്കും അപ്പുറമായി വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ദേവാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും ഡിസംബർ 3-ന് പ്രത്യേക പ്രാർത്ഥനകൾ നടത്തുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചിട്ടുണ്ട്.

വർഷാവസാനം സമീപിക്കുന്നതോടെ ദുരിതത്തിലായിരിക്കുന്ന ജനവിഭാഗങ്ങളെ മാനസികമായും ഭൗതികമായും ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം എല്ലാ പൗരന്മാരിലും നിക്ഷിപ്തമാണ്, നാം ഉൾപ്പെടുന്ന കുടുംബങ്ങളുടെ സുരക്ഷയും സർവ്വ പ്രധാനമാണ്. ഈ വിഷയങ്ങളെല്ലാം പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ലക്ഷ്യമായിരിക്കണമെന്നും ഗവർണർ ഉദ്ബോധിപ്പിച്ചു.

തിങ്കളാഴ്ച ലഭ്യമായ കണക്കനുസരിച്ച് മാർച്ചിന് ശേഷം ഓക്‌ലഹോമയിൽ 197745 കോവിഡ് പോസിറ്റീവ് കേസുകളും 1743 മരണവും സംഭവിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top