ഫ്ളോറിഡ: അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്ത സംസ്ഥാനമായി ഫ്ളോറിഡ. ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1008166 ആയി ഉയർന്നു. മരണ സംഖ്യ 18679. ഒരു മില്യൺ കേസുകൾ കവിഞ്ഞ മറ്റു രണ്ട് സംസ്ഥാനങ്ങൾ ടെക്സ്സസും കാലിഫോർണിയയുമാണ്.
26 ദിവസത്തിനു ശേഷം ഫ്ളോറിഡ ഗവർണർ നടത്തിയ വാർത്താ സമ്മേളനത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നതിന് സ്കൂളുകൾ തുറന്നു പ്രവർത്തിച്ചത് കാരണമായെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ചരിത്രത്തിൽ
കൊറോണ വൈറസിനെത്തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് ഗവർണർ റോൺ ഡിസാന്റിയും പറയുന്നത്.
മാസ്ക് ധരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഗവർണർ തന്റെ നയം വ്യക്തമാക്കി. മാസ്ക് ധരിക്കുക എന്ന മാൻഡേറ്റിനോട് താൻ വിയോജിക്കുന്നത് അത് വർക്ക് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഗവർണർ പറഞ്ഞു.
പാൻഡമിക്കുമായി ബന്ധപ്പെട്ട മാൻഡേറ്റ് ലംഘിക്കുന്നവർക്ക് ഫൈൻ ഈടാക്കുന്നതിനുള്ള മുനിസിപ്പാലിറ്റികളുടെ ഉത്തരവ് ഒരാഴ്ച കൂടി തുടർന്നുകൊണ്ട് ഗവർണർ ഉത്തരവിട്ടു. സെപ്റ്റംബറിൽ തന്നെ ഫ്ളോറിഡയിലെ റസ്റ്ററന്റുകളും ബാറുകളും നൂറു ശതമാനം തുറന്നു പ്രവർത്തിക്കുന്നതിനുള്ള എക്സിക്യൂട്ടിവ ഉത്തരവ് ഗവർണർ ഒപ്പുവച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply