കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പങ്കുചേര്‍ന്ന കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജുവിന്റെ േനതൃത്വത്തിലുള്ള കര്‍ഷകനേതാക്കളാണ് അറസ്റ്റ് വരിച്ചത്.
നീതിയ്ക്കായും നിലനില്‍പ്പിനായും പോരാടുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ നോക്കാതെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നേതാക്കളെ വിട്ടയയ്ക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഗാസംഖ് സംസഥാന ചെയര്മാന് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ കൃഷി സംസ്ഥാന വിഷയമാണ്. അതിനാല്‍ത്തന്നെ കേന്ദ്ര കാര്‍ഷിക നിയമത്തിന് ഭരണഘടനാപരമായ സാധുതയില്ല. കൃഷിയേയും ഫെഡറലിസത്തിനെയും സംരക്ഷിക്കുവാനാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്നും നാടിന്റെ രക്ഷയ്ക്കായി പൊതുസമൂഹമൊന്നാകെ കര്‍ഷകരെ പിന്തുണയ്ക്കണമെന്നും വിസി,സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ, ഷുക്കൂര്‍ കണാജെ, ബേബി സഖറിയാസ്, മാര്ട്ടിന് തോമസ്, പി.ജെ.ജോണ്‍ മാസ്റ്റര്‍, രാജ സേവ്യര്‍, ജെയിംസ് പന്ന്യമാക്കല്‍ എന്നിവര്‍ ജില്ലാ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രക്ഷോഭം തുടരുന്നപക്ഷം ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടാം കര്‍ഷക പ്രതിനിധി സംഘം ഡല്‍ഹിയില്‍ പങ്കുചേരുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്മാന്മാരായ ഡിജോ കാപ്പന്, മുതലാംതോട് മണി എന്നിവര്‍ അറിയിച്ചു.
അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply