Flash News

വികസന മുരടിപ്പ് പരിഹരിക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണം

December 2, 2020 , മുനീഷ് അരിമണിച്ചോല

ഖത്തർ യു ഡി എഫ് വടകര നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

ദോഹ: നാല് പതിറ്റാണ്ടായി തുടരുന്ന വടകര നഗരസഭയിലെ ഇടത് ഭരണം വടകരയുടെ വികസന സാധ്യതകളെ സ്തംഭനാവസ്ഥയിലകപ്പെടുത്തിയിരിക്കുകയാണെന്ന് ഖത്തർ യു.ഡി.എഫ് വടകര നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു.

കാലങ്ങളായി തുടരുന്ന ഈ ദുസ്ഥിതിക്ക് പരിഹാരമേകാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയും അതിലൂടെ പുതിയൊരു ഭരണ സംസ്കാരം രൂപപ്പെടുത്തുകയും വേണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഖത്തറിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടി വടകര ടൗൺ കെ എം സി സി നേതൃത്വത്തിൽ വെൽഫെയർ പാർട്ടി. ഇൻകാസ് പ്രതിനിധികളെ ഉൾപ്പെടുത്തി വടകര മുനിസിപ്പിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ടൗൺ കെ എം സി സി പ്രസിഡന്റ് കെ.പി. അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.

കെ.പി. ഹാരിസ് കമ്മിറ്റി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പ്രതിനിധികളായ ഫിറോസ് പുറത്തയിൽ, സി.കെ. ആരിഫ്, ഇൻകാസ് പ്രതിനിധികളായ കെ.പി. സുബൈർ, അഷ്റഫ്, സിറാജുദ്ദീൻ, എം.സി. അസീസ്, എം.വി. മുസമ്മിൽ, മുഹമ്മദ് യാസിൻ സ്വാഗതവും, ശംസുദ്ദീൻ പഴങ്കാവ് നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top