Flash News

സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം

December 2, 2020

സംസ്ഥാനത്തെ കൊലപാതക കേസുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയായി പെരിയ കൊലക്കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐക്ക് നിർദേശം നൽകി. രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ മറവിൽ, മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ചെറുപ്പക്കാരെ ആസൂത്രിതമായി കൊലപ്പെടുത്തുന്ന രീതി സി‌പി‌എമ്മിനുണ്ട്. 1969ല്‍ തലശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനില്‍ നിന്നു തുടങ്ങിയ കൊലപാതക രാഷ്ട്രീയം ഇന്ന് എത്തി നില്‍ക്കുന്നത് പെരിയയിലാണ്. ശരത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയാണ് സി.പി.എം അതിന്റെ സ്റ്റാനിലിസ്റ്റ് ശൈലി ഇപ്പോഴും തുടരുന്നത്.

നിരവധി കേസുകൾ അന്വേഷിച്ചുവെങ്കിലും, സാക്ഷികളെ ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ സ്വാധീനം ചെലുത്തിയും കൊലപാതകികളായ ഗുണ്ടകളെ സംരക്ഷിക്കുന്ന രീതിയാണ് സി.പി.എം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നിലവിൽ സിപിഎമ്മിലെ അഞ്ച് പ്രധാന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. ഏറ്റവും പുതിയ ഇരട്ട കൊലപാതക കേസ് സിബിഐ ഏറ്റെടുത്തതോടെ കണ്ണൂരിലും പരിസരത്തും സിബിഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം അഞ്ചായി ഉയർന്നു. അരിയില്‍ ഷുക്കൂര്‍, കതിരൂർ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസൽ എന്നിവരാണ് സിബിഐ അന്വേഷിക്കുന്ന മറ്റ് രാഷ്ട്രീയ കൊലപാതക കേസുകൾ. മട്ടന്നൂർ ഷുഹൈബ് കൊലപാതകക്കേസിൽ അന്വേഷണത്തിന് സിബിഐ ഉത്തരവിട്ടാൽ, ആറ് കേസുകളിലും സിപി‌എം അന്വേഷണം നേരിടേണ്ടിവരും.

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം 1969ല്‍ തലശേരിയില്‍ വാടിക്കല്‍ രാമകൃഷ്ന്റേതാണെന്നു കരുതപ്പെടുന്നു. വിദ്യാര്‍ത്ഥി നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചു എന്നാരോപിച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നു. പിന്നീട് കോടതി വെറുതെ വിട്ടു. കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ 225 ഓളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1984 മുതല്‍ 2018 മെയ് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് സി.പി.എമ്മിന്റെ വികൃത മുഖം അനാവരണം ചെയ്യപ്പെടുന്നത്. വിവരാവകാശപ്രകാരം ലഭിച്ച കണക്കനുസരിച്ച് ഈ കാലഘട്ടത്തില്‍ 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപി- 53, സിപിഎം- 46, കോണ്‍ഗ്രസ്- 19, മുസ്ലീംലീഗും മറ്റും- 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്വ്. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം പ്രതിസ്ഥാനത്ത് വരുമ്പോള്‍ 39 എണ്ണത്തില്‍ ബിജെപി-ആര്‍.എസ്.എസ് സംഘടനകളിലെ പ്രവര്‍ത്തകരും പ്രതിസ്ഥാനത്ത് തുടരുന്നു.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ചാണ് കൊല ചെയ്തത്. പട്ടുവം അരിയില്‍ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകമെന്ന നിലയില്‍ കേരളത്തിന്റെ പൊതുമനസാക്ഷിയെ വിറങ്ങലിപ്പിച്ച കൊലപാതകമായിരുന്നു അരിയില്‍ ഷുക്കൂറിന്റേത്. 2016ലാണ് കേസ് സിബിഐ എറ്റെടുത്തത്.

2006 ഒക്ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന യുവാവിനെ സി.പി.എം കൊന്നുതള്ളിയത്. പുലര്‍ച്ചെ കൊലനടന്ന ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സ് റോഡിലൂടെ ഫസല്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ സൈക്കിള്‍ തടഞ്ഞ കൊലയാളികള്‍ കഠാരകൊണ്ട് കഴുത്തില്‍ കുത്തിയതോടെ കുതറിയോടിയ ഫസല്‍ സമീപത്തെ ഉമ്മിയാസ് വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗേറ്റ് ചാടിക്കടക്കാന്‍ കഴിയും മുന്‍പ് കൊലയാളികള്‍ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാള്‍ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിടുകയും ആ നിര്‍ദ്ദേശപ്രകാരം 2008 ഏപ്രില്‍ 5-ന് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, സി.ബി.ഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു. ഗോപാല പേട്ട ബ്രാഞ്ച് അംഗവും, സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ഫസല്‍ കൊലചെയ്യപെട്ടത് സി.പി.എമ്മിന്റെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പ്രതികള്‍ ചെയ്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ കേസില്‍ 25-ാം പ്രതിയാണ്. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്ന കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയതിനെത്തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി

സുപ്രീകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബി ഐക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേ ഷ്, ശരത് ലാല്‍ എന്നിവരുടെ കോലപാതകത്തിനു പിന്നിലെ ഗൂഢാ ലോചനകളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഉത്തരവിടുന്നത്. സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ നീക്കങ്ങള്‍ എല്ലാം ഇതോടെ വൃഥാവിലാവുകയായിരുന്നു.

പെരിയ ഇരട്ട കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാ ക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാൻ തയ്യാറാവുന്നത്. ഹൈക്കോടതി സിംഗിൾ ബഞ്ചും, ശേഷം ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബി ഐയോട് സമ്പൂർണ നിസ്സഹകരണമാണ് കാണിച്ചു വന്നത്. ഡിജിപി ക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല.

കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവി ഷൻ ബഞ്ചും ശരിവച്ചിരുന്നതാണ്. തുടർന്ന്‌ നാല് തവണ കേസ് ഡയറി യും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. അതിനൊന്നും ഒരു മറുപടിയും നല്കുകയുണ്ടായില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യം ഉപയോ ഗപ്പെടുത്തിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കേ ണ്ടതില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനസർക്കാരിന് ഏറ്റ കനത്ത അടിയാണെന്നു മാത്രമല്ല, രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ മത്സര ബുദ്ധിയോടെ സുപ്രീംകോടതിയിൽ പോയി തോറ്റ കേസുകളുടെ പട്ടികയിൽ ഒരു കേസുകൂടി എഴുതി ചേർത്തിരിക്കുക കൂടിയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top