ന്യൂഡൽഹി: യുഎപിഎ കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് കെ.യു.ഡബ്ള്യു.ജെ. ക്ക് സുപ്രീം കോടതി അനുമതി നല്കി.
കാപ്പനെതിരായ എഫ്ഐആറിലെ ആരോപണങ്ങൾ തെറ്റാണെന്ന് മാധ്യമ പ്രവർത്തക യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ചില വസ്തുതകൾ കണ്ടെത്തിയതായി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് സിദ്ദിഖ് കാപ്പന് അല്ല എന്നും മൂന്നാമതൊരു സംഘടനയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ അവകാശം മൂന്നാമതൊരു സംഘടനയ്ക്ക് ഉന്നയിക്കാനാകുമോ എന്ന് ചീഫ് ജസ്റ്റിസും ആരാഞ്ഞു. തുടര്‍ന്നാണ് കേസില്‍ കാപ്പന്റെ കുടുംബാംഗങ്ങളെ കക്ഷിചേര്‍ക്കാന്‍ കോടതി പത്രപ്രവര്‍ത്തക യൂണിയന് അനുമതി നല്‍കിയത്.
ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാന്‍ തയ്യാറാണോ എന്ന് ചീഫ് ജസ്റ്റിസ് കപില്‍ സിബലിനോട് ആരാഞ്ഞു. കടുത്ത ചില അവകാശലംഘനങ്ങളുള്ള കേസ് ആയതിനാല്‍ കീഴ്കോടതിയിലേക്ക് പോകുന്നില്ലെന്ന് സിബല്‍ മറുപടി നല്കി. സുപ്രീം കോടതിക്കുതന്നെ നേരിട്ട് ജാമ്യം നല്‍കാവുന്നതാണ്.
കീഴ് കോടതിയുടെ പരിഗണനയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കെയാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ എല്ലാ കേസിനും അതിന്റേതായ പ്രത്യേകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എഫ്ഐആറിൽ നൽകിയ സിദ്ദിഖ് കാപ്പന്റെ ബന്ധുക്കളുടെ മൊബൈൽ നമ്പർ പോലും തെറ്റാണെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ഗുരുതരമായ ചില വസ്തുതകള്‍ കണ്ടെത്തിയെന്ന് സോളിസിറ്റര്‍ ജനറലും ചൂണ്ടിക്കാട്ടി.
കേരള ജേണലിസ്റ്റ് യൂണിയൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായി കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ യുപി സര്‍ക്കാരിന് കോടതി അനുമതി നൽകി. ഹര്‍ജി അടുത്തയാഴ്ച പരിഗണനയ്ക്കായി മാറ്റി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply