തിരുവനന്തപുരം: തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ വെള്ളിയാഴ്ച രാവിലെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. എല്ലാ തെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് സേന നിലയുറപ്പിക്കുക.
നിലവില്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 470കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ശ്രീലങ്കന്‍ തീരം കടക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധി ച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധക മായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണ മെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജില്ലയിൽ ചുഴലിക്കാറ്റ് ജാഗ്രത നിർദേശം പുറപ്പെടുവിച്ച സാഹചര്യ ത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ ഡി ആർ എഫ് സംഘം ജില്ലയിലെത്തി. മലയോര മേഘലകൾ, അപകടസാദ്ധ്യത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുളള ഇരുപത് പേരാണ് സംഘത്തിലുളളത്.
ഇന്നു വൈകിട്ടോടെ ശ്രീലങ്കന്‍ തീരം തൊടുന്ന ചുഴലി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തൂത്തുക്കുടി തീരത്തിനടുത്ത് ഇന്ത്യന്കരയിലെത്തും. തൂത്തുക്കുടി തീരത്തു കയറുന്നതോടെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കരുതുന്നത്.
ലങ്കന്‍ തീരത്ത് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വരെ വേഗത്തിലെത്തുന്ന ചുഴലി ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വരെയാകും. തുടര്‍ന്ന് തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയിലൂടെ അറബിക്കടലിലേക്കു നീങ്ങും. 65-75 കിലോമീറ്റര്‍ വരെ വേഗത്തില്‍ നെയ്യാറ്റിന്‍കര വഴിയാകും കാറ്റിന്റെ സഞ്ചാരപഥമെന്നു കണക്കാക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply