തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോർത്തിയതായി കണ്ടെത്തിയ സംഭവം തുടർനടപടികൾക്കായി സ്പീക്കര്‍ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് അയച്ചു. വി ഡി സതീശൻ നൽകിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. പരാതി പ്രഥമദൃഷ്ട്യാ സാധുതയുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്പീക്കറുടെ തീരുമാനം. വിശദീകരണത്തിനായി ധനമന്ത്രിയെ ലെജിസ്ലേറ്റീവ് എത്തിക്സ് കമ്മിറ്റി വിളിപ്പിച്ചേക്കാം.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. റിപ്പോർട്ട് സഭയിൽ വച്ചതിന് ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തുകയായിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ താല്പ ര്യം ആണ് ഉണ്ടായിരുന്നത്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നായിരുന്നു വിവാദത്തിനു ഇടയാക്കിയ ഈ നീക്കം നടത്തിയത്. ഇത് സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപി ച്ചാണ് വി.ഡി സതീശന് എം എൽ എ, ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.
പരാതിയിൽ എത്തിക്സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടുന്നുണ്ട്. നേരത്തെ സ്പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീ കരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുളള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനി പ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്. പ്രതിപക്ഷത്തിന്റെ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തിൽ തോമസ് ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ല ആവശ്യപ്പെട്ടുണ്ട്. ധനമന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തു. കേരള ത്തിന്റെ ധനമന്ത്രിയാണ് എന്ന കാര്യം തോമസ് ഐസക് മറക്കു ന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുതുകയുണ്ടായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply