വിജയപ്രതീക്ഷയിൽ പ്രചരണ രംഗത്ത് മുന്നേറി ഷിഹാബ്

പാലക്കാട്: മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. ഇടത്,വലത് മുന്നണികൾക്കൊപ്പം ബി.ജെ.പിക്കു പുറമെ ശക്തമായ മത്സരവുമായി വിജയ പ്രതീക്ഷ പുലർത്തി സ്വതന്ത്ര സ്ഥാനാർത്ഥി ഷിഹാബും രംഗത്തുണ്ട്. മുന്നണികളെ മറികടന്ന് കുട ചിഹ്നവുമായി പ്രചരണ രംഗത്ത് ബഹുദൂരം മുന്നേറുന്ന 36 കാരനായ ഷിഹാബ് യുവാക്കൾക്കിടയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. വാർഡിൽ പ്രചരണ രംഗത്ത് ഇടത്- വലത് മുന്നണികൾ അപ്രസക്തമായി ബി.ജെ.പിയും ഷിഹാബും തമ്മിലാണ് മത്സരം എന്നതാണ് നിലവിലെ ട്രെൻ്റ്.

പ്രളയ,കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളടക്കമുള്ള വാർഡിലെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ വർഷങ്ങളായി ഷിഹാബ് സജീവമായുണ്ട്. ആദ്യ രണ്ട് പ്രളയങ്ങളിൽ വാർഡിൽ ഉൾപ്പെടുന്ന സുന്ദരം കോളനി പൂർണമായും വെള്ളത്തിൽ മുങ്ങിയപ്പോൾ പാതിരാത്രിയിലും രക്ഷപ്രവർത്തനം നടന്നത് ഷിഹാബിൻ്റെ നേതൃത്വത്തിലായിരുന്നു.നാട്ടിലെ വിദ്യഭ്യാസ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിലും ഷിഹാബ് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്.നാടിൻ്റെ മനസറിഞ്ഞുള്ള പതിറ്റാണ്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമായി പ്രചരണത്തിലുടനീളം മികച്ച ജനപിന്തുണയാണ് ലഭിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഷിഹാബ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതു വരെ വാർഡിനെ പ്രതിനിധീകരിച്ചവരെല്ലാം വികസന മുരടിപ്പിലേക്കാണ് വാർഡിനെ നയിച്ചതെന്നും താൻ വിജയിച്ചാൽ വിവേചനങ്ങളില്ലാതെ നാടിൻ്റെ സമഗ്ര വികസനം യാതാർത്ഥ്യമാക്കുമെന്നും ഷിഹാബ് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment