- Malayalam Daily News - https://www.malayalamdailynews.com -

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ശിവസേന

മുംബൈ: മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പാർട്ടിയുടെ മുഖപത്രം ‘സാംന’യിലെ മുഖപ്രസംഗത്തിലാണ് ശിവസേന ഇത് ആവശ്യപ്പെട്ടത്.

“പള്ളികളിലെ ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണത്തിന് കാരണമാവുകയും പരിസ്ഥിതിക്ക് ഹാനികരമാവുകയും ചെയ്യുന്നു,”
മുഖപത്രത്തില്‍ പറയുന്നു. പള്ളികളിലെ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് ഉച്ചഭാഷിണി നിരോധിക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന ഹർജി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മുസ്ലീം കുട്ടികൾക്കായി ‘ബാങ്ക്’ വിളി മത്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് ഡിവിഷൻ മേധാവി പാണ്ഡുരംഗ് സക്പാൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സാമ്‌നയിലൂടെ പാർട്ടിയുടെ അഭിപ്രായപ്രകടനം.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]