- Malayalam Daily News - https://www.malayalamdailynews.com -

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ വീടുകളിലാണ് പരിശോധന. സംസ്ഥാനത്ത് ഇത് ആദ്യമായാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് അന്വേഷണമെന്നും പറയപ്പെടുന്നുണ്ട്. ദില്ലി കലാപത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണവും പോപ്പുലര്‍ ഫ്രണ്ടിനെതിരെയുണ്ടായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറ പുത്തന്‍പള്ളി വാര്‍ഡിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]