കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം

കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ നിന്ന്

ദോഹ: സർക്കാറിൻെറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കൾച്ചറൽ ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ താജ് ആലുവ അധ്യക്ഷത വഹിച്ചു .

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികരംഗത്തെ കോർപറേറ്റുവൽക്കരിക്കാനുള്ള സർക്കാറിൻെറ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുത്തക കമ്പനികളെ പ്രീണിപ്പിക്കാനായി രാജ്യത്തിന്റെ കാർഷിക വിപണി തീരെഴുതികൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് . കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തെ ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി റഷീദലി പി എം മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദ് റാഫി, അബ്ദുൽഗഫൂർ എ ആർ , അബ്ദുൽ വാഹദ് , ആസിഫ് വയനാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതവും മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സമാപനവും നിർവഹിച്ചു.

Print Friendly, PDF & Email

Related News

Leave a Comment