തൃശൂർ: സർക്കാർ ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതിന് മുൻ ജില്ലാ വ്യവസായ വികസന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. സി.പി.എമ്മിനു വേണ്ടി നിയമവിരുദ്ധമായി നിരവധി കൃത്രിമങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥയായിരുന്നു അറസ്റ്റിലായ പത്തനംതിട്ട അടൂര്‍ ഏഴംകുളം പണിക്കശ്ശേരിയില്‍ ബിന്ദു എസ് നായര്‍ (47).
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് പണം തട്ടിയെടുത്തതിന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍, സി.പി.എം മന്ത്രിമാർ ഇടപെട്ട് സസ്പെൻഷൻ പിന്‍വലിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ലിക്വിഡേറ്ററായിരുന്നപ്പോൾ 19 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അറസ്റ്റു ചെയ്ത ബിന്ദുവിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
കോഫി ഹൗസുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിന്ദുവിനെ സിപിഎം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. പിന്നീട് തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടാണ് വിനയായത്. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെയാണ് സ്വന്തം അക്കൗണ്ടിലേക്കു 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.
തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്പ്പറേഷന് വിറ്റ തുകയായ 22.8 ലക്ഷം രൂപ ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോണിലെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലേക്ക് മാറ്റി. വകുപ്പ് തല അന്വേഷണത്തിലാണ് ഈ തിരിമറി നടത്തിയത്. തുടര്‍ന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ നോട്ടീസ് നല്കി ബിന്ദുവിനെ സസ്പെന്റ് ചെയ്തു. പണം പോലും തിരിച്ചടയ്ക്കാതെ രാഷ്ട്രീയ സ്വാധീനം മൂലം ഇവര്‍ സര്‍വ്വീസില്‍ തിരിച്ചെത്തി. അറസ്റ്റ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കോടതി ഇടപ്പെട്ടതോടെ ജയിലില്‍ പോകേണ്ടി വന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായെങ്കിലും സിപിഎം മന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് വിട്ടയച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ഇവരെ ജയിലിലേക്ക് അയച്ചത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ലോകാരോഗ്യ സംഘടന
സര്‍ക്കാര്‍ സംവിധാനം പാലിക്കാതെ ജനങ്ങള്‍, കേരളത്തില്‍ കോവിഡ്-19 രോഗികളുടെ വര്‍ദ്ധനവ് സര്‍ക്കാരിനും തലവേദനയാവുന്നു
കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും തൂത്തുവാരിയ ട്വന്റി-ട്വന്റി പീപ്പിള്‍സ് അലയന്‍സ് നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തുവാരുമെന്ന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് കോവിഡ്-19 നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ച്, വിവാദങ്ങള്‍ അനാവശ്യമെന്ന് ദേവസ്വം ചെയര്മാന്
കോവിഡ്-19: രോഗവ്യാപനവും ചികിത്സയും മരണവും തുടരുന്നു, ഇന്ന് കേരളത്തില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 1348 പേര് ചികിത്സയില്‍ തുടരുന്നു
സംസ്ഥാനത്ത് കോവിഡ്-19 രോഗികള്‍ കൂടുന്നു
ഹാത്രാസ് കേസ്: സിദ്ദീഖ് കാപ്പന്റേയും മറ്റ് മൂന്ന് പേരുടെയും ജുഡീഷ്യൽ കസ്റ്റഡി മഥുര കോടതി നീട്ടി
ശബരിമല ക്യൂ – വെര്ച്വര്ല് ക്യൂ ഓൺലൈൻ ബുക്കിംഗ് 2020 ആരംഭിച്ചു
കോവിഡ്-19 വ്യാപനം രൂക്ഷമാകുമ്പോഴും നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍
കോവിഡ്-19 വ്യാപനം; കളമശ്ശേരി, ഇടപ്പള്ളി എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ പെടുത്തി, ലുലു മാള്‍ താത്ക്കാലികമായി അടച്ചു
കോവിഡ്-19: എല്ലാ പ്രതിരോധങ്ങളും അവഗണിച്ച് ജനങ്ങള്‍, രോഗബാധ അനിയന്ത്രിതമായി തുടരുന്നു
കോവിഡ്-19 സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
കേരളം കോവിഡ്-19 പരിശോധനയില്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് കേന്ദ്രം
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ വ്യാപകമായി പടരുന്നു, ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: ടിപിആർ 14 ശതമാനം കടന്നാല്‍ ടെസ്റ്റുകൾ വർദ്ധിപ്പിക്കണം
സ്വർണ്ണക്കടത്ത് കേസ്: വിദേശ കറന്‍സി കടത്തിയ കേസില്‍ എം ശിവശങ്കറിനെതിരെ കേസെടുക്കാന്‍ സാധ്യത
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
ആവശ്യങ്ങളുടെ പട്ടികയുമായി പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും
കേരളത്തില്‍നിന്ന് 14 പേര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ്
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
Leave a Reply