Flash News

അവിശ്വാസം യുവതിയുടെ ജീവനെടുത്തു

December 4, 2020

അവിശ്വാസത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലെത്തി. ഇടുക്കി പീരുമേടിലാണ് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പ്രിയദർശിനി കോളനിയിലെ രാജ (36) ആണ് ഭാര്യ രാജലക്ഷ്മിയെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് രാജയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബജീവിതത്തിലുള്ള അസ്വാരസ്യത്തെത്തുടര്‍ന്ന് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പത്ത് വർഷം മുമ്പാണ് രാജയ്‌ക്കൊപ്പം താമസിക്കാൻ രാജലക്ഷ്മി തീരുമാനിച്ചത്. ഇവര്‍ക്ക് ആറുവയസ്സുള്ള മകളുണ്ട്. പിതാവ് കുട്ടിയുടെ മുന്നിൽ വെച്ചാണ് കത്തികൊണ്ട് അമ്മയുടെ കഴുത്ത് മുറിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.

സംഭവത്തിന് ദിവസങ്ങൾക്ക് മുൻപേ രാജനും രാജലക്ഷ്മിയും തമ്മിൽ കലഹിച്ചിരുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രാജലക്ഷ്മി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽ വീടുകളിൽ അറിയിച്ചിരുന്നു. എന്നാൽ ആവീട്ടിൽ കലഹം നിത്യസംഭവമായതിനാൽ ആരും അതത്ര കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നു കഴിഞ്ഞിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കു കയായിരുന്നു. ഓടി രക്ഷപ്പെട്ട രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് ഇന്ന് വിട്ടു നൽകുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top