- Malayalam Daily News - https://www.malayalamdailynews.com -

‘ലിവ് ഇറ്റ് ഔട്ട്’ മാതാപിതാക്കള്‍ക്കായുള്ള സെമിനാര്‍

കലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജനസഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി മാതാപിതാക്കള്‍ക്കായി “ലിവ് ഇറ്റ് ഔട്ട്’ (LIVE IT OUT) എന്ന സെമിനാര്‍ നടത്തുന്നു. ഡിസംബര്‍ 5 ശനിയാഴ്ച കാലിഫോര്‍ണിയ സമയം വൈകിട്ട് 4 മണിക്ക് നടക്കുന്ന ഈ സെമിനാറിന് സൂസന്‍ തോമസ് നേതൃത്വം നല്‍കും. മാനസ്സിക സമ്മര്‍ദ്ദത്തിലും പ്രതിസന്ധികളിലും കൂടി കടന്നുപോകുന്ന കുട്ടികളെ അവയെ അതിജീവിക്കാനും സധൈര്യം നേരിടാനും എങ്ങനെ പരിശീലിപ്പിക്കാമെന്ന വിഷയത്തിലധിഷ്ഠിതമായി മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്.

ഈ പ്രേത്യേക കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസികവ്യഥ വളരെ വലുതാണ് അതില്‍ നിന്ന് അവരെ കരകയറ്റി ജീവിതത്തെ സധൈര്യം നേരിടുന്ന വ്യക്തിത്വങ്ങള്‍ ആക്കി മാറ്റാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് സൂസന്‍ തോമസ് പറഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായ കുട്ടികള്‍ക്കായുള്ള കോഹെന്‍ മെഡിക്കല്‍ സെന്ററിലെ (Cohen Medical Center) പ്രോഗ്രാം ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ് ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ ഇടവകാംഗമായ സൂസന്‍ തോമസ്.

സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെയും യങ്ങ് ഫാമിലി ഫെലോഷിപ്പിന്റെയും ഭാരവാഹികളായ റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകന്‍ (വൈസ് പ്രസിഡന്റ്), ധന്യ എല്‍സാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി), മെര്‍ലിന്‍ ചെറിയാന്‍ (ട്രഷറര്‍), അനു ഫിലിപ്, ഷൈജു വര്‍ഗീസ്, അനീഷ് ജോയ്‌സണ്‍, വിവേക് ചെറിയാന്‍, കൃപാ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി സെമിനാറിന്റെ ക്രമീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഈ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

അലന്‍ ചെന്നിത്തല


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]