Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി

December 4, 2020 , ജഗത് കെ

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ ചർച്ച ചെയ്യും. കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു

ഏരിയ കോ-ഓർഡിനേറ്റര്‍മാര്‍:
സൽമാബാദ് – സന്തോഷ് കാവനാട് (3369 8685) , സജീവ് ആയൂർ (3402 9179)
സൽമാനിയ – രഞ്ജിത് (3979 4065) , രാജ് കൃഷ്ണൻ (3397 1810)
ബുദൈയ – കിഷോർ (3839 5229), ജിതിൻ (3652 5403)
മുഹറഖ് – ഹരി എസ്. പിള്ള (6639 6542), സജികുമാർ (3739 2439)
റിഫ – കോയിവിള മുഹമ്മദ് (3900 7142), അനോജ് മാസ്റ്റർ (3976 3026)
സിത്ര – ബിനു കുണ്ടറ (3879 4085), നിഹാസ് പള്ളിക്കൽ (3331 8586)
ഹമദ് ടൌൺ – നവാസ് കരുനാഗപ്പള്ളി (3835 4672), അജിത് ബാബു (3556 0231)
മനാമ – മനോജ് ജമാൽ (3921 2052) ,ഡ്യുബെക്ക് ലെർണെസ്റ് (3916 5603)
ഗുദൈബിയ – നാരായണൻ (3320 5249), ഹരികുമാർ (3391 0505)
ഹിദ്ദ് – അനൂബ് തങ്കച്ചൻ (3600 8770), റോജി ജോൺ (3912 5828)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top