പാലക്കാട്: മത്സരിക്കുന്ന 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പ്രചരണം സജീവമാക്കി.
പ്രാദേശിക വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർത്ഥന നടത്തുന്നത്. വാർഡുകളിലെ സ്ഥാനാർത്ഥികൾക്കൊപ്പം വോട്ടഭ്യർത്ഥനയുമായി വെൽഫെയർ പാർട്ടി ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളും താഴെ തട്ടിൽ എത്തുന്നുണ്ട്. വോട്ടർമാരെ നേരിൽ കാണൽ, ചുമരെഴുത്ത്, ബോർഡുകൾ സ്ഥാപിക്കൽ, പോസ്റ്ററുകൾ പതിക്കൽ, വാഹന പ്രചരണം, നോട്ടീസ് വിതരണം, തെരഞ്ഞെടുപ്പ് പ്രകടന പത്രികയിറക്കൽ അടക്കമുള്ള പ്രചരണ മാർഗങ്ങൾ സ്ഥാനാർത്ഥികളും പിന്തുടരുന്നുണ്ട്.
കോട്ടായി, ചാലിശേരി, ആലത്തൂർ, ചളവറ, പറളി, കടമ്പഴിപ്പുറം,തെങ്കര, തരൂർ, പെരുമടിയൂർ, തിരുവേഗപ്പുറ ,കൊടുവായൂർ, പുതുപ്പരിയാരം, കോങ്ങാട്, ലെക്കിടി, അലനല്ലൂർ,നാഗലശേരി തുടങ്ങിയ ഡിവിഷനുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുള്ളത്.സംവരണ സീറ്റുകൾക്കു പുറമെ ജനറൽ സീറ്റുകളിലും വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് സീറ്റ് നൽകിയിട്ടുണ്ടെന്നും ഡിവിഷനുകളിൽ കഴിഞ്ഞ വർഷത്തേക്കാളും മുന്നേറ്റം നടത്തുമെന്നും വെൽഫെയർ പാർട്ടി ആക്ടിങ് പ്രസിഡൻ്റ് പി. മോഹൻദാസ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply