ലഖ്നൗ: മാതാപിതാക്കളുടെ അനുമതിയോടെ നടത്താനിരുന്ന മിശ്രവിവാഹം പോലീസ് തടഞ്ഞു. ഉത്തർപ്രദേശ് പോലീസാണ് ഹിന്ദു-മുസ്ലിം വിവാഹം തടഞ്ഞത്. മിശ്രവിവാഹം നിരോധിച്ചുകൊണ്ടുള്ള പുതിയ ഓർഡിനൻസിന് കീഴിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഹിന്ദു സംഘടനകളിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് നടപടി. വിവാഹദിനത്തിലാണ് മുസ്ലീം പുരുഷന്റേയും ഹിന്ദു യുവതിയുടേയും വിവാഹം തടഞ്ഞത്.
ലഖ്നൗവിലെ ഡൂഡ കോളനിയില്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹമാണ് പൊലീസ് തടസപ്പെടുത്തിയത്. പാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതിനിടെ ഇവിടേക്ക് എത്തിയത്. ആദ്യം ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണമെന്ന് പൊലീസ് വധുവരന്മാരേയും രക്ഷിതാക്കളേയും അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കാനിരിക്കെയാണ് പൊലീസ് ഇടപെടല്‍.
ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിക്ക് ശേഷം വിവാഹം നടത്താമെന്ന് ഇരുവരുടേയും കുടുംബം പ്രതികരിച്ചതായാണ് വിവരം. ഇരുപത്തി രണ്ടുകാരിയാണ് വധു, വരന് ഇരുപത്തിനാലാണ് പ്രായം.
ബലം പ്രയോഗിച്ചോ നിര്‍ബന്ധിച്ചോ ആയിരുന്നില്ല വിവാഹമെന്നാണ് ഇരുവീട്ടുകാരും പ്രതികരിക്കുന്നത്. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരാണ് മിശ്ര വിവാഹത്തിനെതിരായി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും വീട്ടുകാര്‍ക്ക് പുതിയ ഓര്‍ഡിനന്‍സിന്റെ പതിപ്പുകള്‍ കൈമാറിയ ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. മജിസ്ട്രേറ്റിന്റെ അനുമതി തേടുമെന്ന് ഇരുവിഭാഗവും എഴുതി നല്‍കിയതായും പൊലീസ് വിശദമാക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply