Flash News

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ ഉപയോഗിച്ച കോഡ് മെഷീൻ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു

December 4, 2020

ബെർലിൻ: രണ്ടാം ലോകമഹായുദ്ധസമയത്ത് കോഡ് ചെയ്ത സന്ദേശങ്ങൾ അയക്കാന്‍ നാസികൾ ഉപയോഗിച്ച കോഡ് മെഷീന്‍ ബാൾട്ടിക് കടലിൽ നിന്ന് കണ്ടെടുത്തു.

അടുത്തിടെ ജർമ്മൻ മുങ്ങൽ വിദഗ്ധര്‍ ബാള്‍ട്ടിക് കടലില്‍ നിന്ന് കണ്ടെടുത്ത എൻക്രിപ്ഷൻ മെഷീൻ പുനഃസൃഷ്ടിക്കാന്‍ വെള്ളിയാഴ്ച ഒരു മ്യൂസിയത്തിന് കൈമാറി.

കഴിഞ്ഞ മാസം വടക്കു കിഴക്കൻ ജർമ്മനിയിലെ ഗെൽറ്റിംഗ് ഉൾക്കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾക്കായി നടത്തിയ തിരച്ചിലിലാണ് ഇതിഹാസ കോഡ് മെഷീൻ കണ്ടെത്തിയത്. “വലയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ടൈപ്പ് റൈറ്ററാണെന്നാണ് കരുതിയതെന്ന് മുങ്ങല്‍ വിദഗ്ധനായ ഫ്ലോറിയന്‍ ഹുബര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ചരിത്രപരമായ ഒരു വസ്തുവാണതെന്ന് തിരിച്ചറിഞ്ഞതോടെ അധികൃതരെ വിവരമറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പുരാവസ്തു മ്യൂസിയത്തിലെ വിദഗ്ധർ ഈ യന്ത്രം പുനഃസ്ഥാപിക്കുമെന്ന് ജർമനിയിലെ ഷ്‌ലെസ്വിഗ്-ഹോൾസ്റ്റീൻ മേഖലയിലെ സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഓഫീസ് മേധാവി ഉൽഫ് ഇക്കറോഡ് പറഞ്ഞു.

ബാൾട്ടിക് കടലില്‍ ഏഴു ദശാബ്ദക്കാലത്തോളം മുങ്ങിക്കിടന്ന ഈ ഉപകരണം പുനഃസ്ഥാപിക്കാന്‍ സമഗ്രമായ ഡീസലൈനേഷൻ പ്രക്രിയ ഉൾപ്പെടെയുള്ള അതിലോലമായ പ്രക്രിയയ്ക്ക് ഒരു വർഷമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം, അത് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

മൂന്ന് റോട്ടറുകളുള്ള ഈ യന്ത്രം യുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ ഒരു ജർമ്മൻ യുദ്ധക്കപ്പലിൽ നിന്ന് വലിച്ചെറിഞ്ഞതായി വിശ്വസിക്കുന്നുവെന്ന് ജർമ്മൻ നേവൽ അസോസിയേഷനിൽ നിന്നുള്ള നാവിക ചരിത്രകാരൻ ജാൻ വിറ്റ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top