Flash News

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിൻ ആദ്യം നൽകണമെന്ന് സര്‍‌വ്വകക്ഷി യോഗത്തില്‍ ധാരണ

December 4, 2020

ന്യൂഡൽഹി: കോവിഡ് വാക്സിൻ രാജ്യത്ത് ആദ്യമായി ഒരു കോടി പൊതു-സ്വകാര്യ ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ 20 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിൻ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർ‌വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു. വാക്‌സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം ചർച്ച നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നുവരുള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. പോലീസ്, സാധുധ സേനാംഗങ്ങള്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നുവരുള്‍പ്പെടുന്ന മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക.

വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച വെര്‍ച്വല്‍ യോഗത്തില്‍ ലോക്സഭ, രാജ്യസഭകളിലുളള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും നേതാക്കന്മാരെ ക്ഷണിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് ഇത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, അര്‍ജുന്‍ രാം മേഘ് വാള്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ കോവിഡ് സമരത്തെക്കുറിച്ചും വാക്സിനുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസാരിച്ചു. കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന മൂന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ പ്രധാനമന്ത്രി ഏതാനും ദിവസം മുമ്പ് സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സര്‍‌വ്വകഷി യോഗം ചേർന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top