Flash News

കെസിആർഎം നോർത്ത് അമേരിക്കയുടെ സൂം മീറ്റിംഗ് ഡിസംബർ 9, ബുധനാഴ്ച

December 4, 2020

കെസിആർഎം നോർത്ത് അമേരിക്കയുടെ ഡിസംബർ 9, ബുധനാഴ്ച രാത്രി 9:00 മണിക്ക് നടത്തുന്ന സൂം മീറ്റിംഗിൽ റവ. ഡോ. തോമസ് കളം, സിഎംഐ ‘രക്ഷ: ദൈവകോപം ശമിപ്പിച്ചു കൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ? എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നതാണ്.

പൂനയിൽനിന്ന് തത്വശാസ്ത്രത്തിലും, റോമിൽ നിന്ന് (Alfonsianum) ധാർമിക ദൈവ ശാസ്ത്രത്തില്‍ മാസ്റ്റർ ബിരുദങ്ങളും, അയർലണ്ടിൽ നിന്ന് (Doublin) മനഃശാസ്ത്രത്തിലും, യുകെയിൽ നിന്ന് (Lancaster University) മനഃശാസ്ത്രം/മതപഠനം എന്നീ വിഷയങ്ങളിൽ ഡോക്ടർ ബിരുദങ്ങളും നേടിയിട്ടുണ്ട്. മൂന്നു വർഷത്തെ ഡോക്ടറൽ റിസർച്ച് ന ടത്തിയത് ഹാര്‍വാർഡ് യൂണിവേഴ്സിറ്റിയിലെ വൈജ്ഞാനിക വികസന മനഃശാസ്ത്രത്തിൽ പ്രസിദ്ധിയാര്‍ജിച്ച ലോറൻസ് കോള്‍ബര്‍ഗിന്റെ മാർഗ നിർദേശത്തിലാണ്. ഫാ. ഡോ. തോമസ് കളം ഒരേ സമയം ബംഗളുരുള്ള ധർമാരാം വിദ്യാക്ഷേത്രത്തിൽ 1978 മുതൽ 2008 വരെ ധാർമിക ദൈവശാസ്ത്ര പ്രഫസറും സെന്റ് ജോണ്‍സ് മെഡിക്കൽ കോളേജിലെ ബയോ-മെഡിക്കൽ എത്തിക്സ് പ്രഫസറുമായിരുന്നു. 1250 ബെഡുകളുള്ള ആശുപത്രി, സെന്റ് ജോണ്‍സ് മെഡിക്കൽ കോളേജ്, സെന്റ് ജോണ്‍സ് കോളേജ് ഓഫ് നഴ്സിംഗ്, സെന്റ് ജോണ്‍സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എല്ലാം ഉൾക്കൊള്ളുന്ന ബംഗളുരുള്ള സെന്റ് ജോണ്‍സ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയന്‍സിന്റെ ഡയറക്ടര്‍ ആയി ഇന്ത്യയിലെ മെത്രാന്മാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ നിയമിച്ചു.

സിഎംഐ കോൺഗ്രിഗേഷൻ തിരുവനന്തപുരം പ്രവിശ്യയുടെ പ്രൊവിൻഷ്യലായും സേവനം ചെയ്തിട്ടുണ്ട്. കുട്ടനാടിൻറെയും കേരള സഭയുടെയും അഭിമാനമായ കാളത്തിലച്ചൻ ഇപ്പോൾ ടെന്നിസിയിലെ നാഷ്‌വില്‍ രൂപതയിലുള്ള ഔർ ലേഡി ഓഫ് ദി ലക് എന്ന ഇടവകയിൽ സേവനം ചെയ്യുന്നു.

നാം വസിക്കുന്ന ഈ ഗ്രഹത്തിലെ ഏഴു ബില്യൻ മനുഷ്യർ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നവരാണെന്ന് കരുതപ്പെടുന്നു. ഈ ലോകത്തിൽ എത്ര മതങ്ങളുണ്ടെന്ന് ആർക്കും അറിയാനും പാടില്ല. മനുഷ്യന്റെ പ്രധാന ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് മതം എന്ന് ആധുനിക മനഃശാസ്ത്രം പഠിപ്പിക്കുമ്പോൾ (The 16 Strivings for God by Steven Reiss) അതല്ല, മരണത്തോടുള്ള മനുഷ്യന്റെ ഭയവും രക്ഷപ്രാപിക്കാനുള്ള അവന്റെ ത്വരയുമാണ് മതത്തിനാധാരമെന്ന് പുരാതനവും പരമ്പരാഗതവുമായ മതസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നു. ആ രക്ഷയുടെ ദൈവശാസ്ത്രത്തെ സംബന്ധിച്ചാണ് ഇപ്രാവശ്യം നാം ചർച്ച ചെയ്യാൻ പോകുന്നത്.

സൈദ്ധാന്തികാടിസ്ഥാനത്തിൽ വിശകലനം ചെയ്താൽ എല്ലാ മതങ്ങളുടെയും പ്രകൃതിയും പ്രാധാന്യവും മനുഷ്യരക്ഷയുടെ മാർഗത്തിൽ ഊന്നി നിൽക്കുന്നതായിട്ടേ അനുമാനിക്കാൻ കഴിയൂ. ക്രിസ്തീയ ദൈവശാസ്ത്ര പ്രകാരം രക്ഷ എന്നാൽ പാപത്തിൽ നിന്നും (മരണം) അതിന്റെ പരിണത ഫലത്തിൽ നിന്നും (ദൈവത്തിൽ നിന്നുള്ള വേർപാട്) ഉള്ള വിടുതലാണ്. അത് സാധിതമാകുന്നത് യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും പുനരുത്ഥാനവും വഴിയാണ്. പാപത്തിനുള്ള മറുവിലയാണ് (ransom) രക്ഷകനായ യേശു (ബലിയാട്). യേശുവിന്റെ പീഡാനുഭവത്തിലും കുരിശു മരണത്തിലും പുനരുത്ഥാനത്തിലും ഭാഗഭാക്കായിക്കൊള്ളാമെന്നുള്ള പുതിയ ഉടമ്പടിയാണ് (new covenant) ഒരു ക്രിസ്ത്യാനിയുടെ രക്ഷാ മാർഗം. ആ പരമ്പരാഗത പഠനത്തിൽ നിന്നും വേറിട്ടൊരു ചിന്ത, മറ്റൊരു വാക്കിൽ പറഞ്ഞാൽ, മാതൃകയിൽ ഒരുമാറ്റം (paradigm shift) പണ്ഡിതനായ ഡോ. കളം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡിസംബർ 9, ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സൂം മീറ്റിംഗിന്റെ വിവരങ്ങള്‍:

Date and Time: Dec.09, 2020, 09:00 PM Eastern Standard Time (New York Time)
To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
One tap mobile
People can also join, just like a phone call without video. In that case follow the instructions below.
+13462487799,2234740207#,,,,,,0#, 8284801# US (Houston)
+16699006833,2234740207#,,,,,,0#, 8284801# US (San Jose)
Dial by your location
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801

To find your local number: https://us02web.zoom.us/u/kbqo7D7R0Q

ഇന്ത്യയിൽ നിന്നും സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്: December 09, Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ December 10, 2020 Thursday morning 07.30 am ആയിരിക്കും.

ചാക്കോ കളരിക്കൽ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top