തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച വെർച്വൽ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തത് സംസ്ഥാനത്തിന് പുതിയ അനുഭവമായി. മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇടതുമുന്നണിക്ക് കഴിയില്ലെന്ന് റാലി ഉദ്ഘാടനം ചെയ്യവേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സർക്കാരും ജനവിരുദ്ധരാണെന്ന് സി.പി.എമ്മും ഇടതുമുന്നണിയും തിരിച്ചറിഞ്ഞു. സ്വർണ്ണക്കടത്ത്, അഴിമതി, വഞ്ചന എന്നിവ മാത്രമാണ് ഈ സർക്കാരിന്റെ പ്രത്യേകത. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി. ഈ സര്‍ക്കാര്‍ എന്നാണ് പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ കലണ്ടര്‍ നോക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ ഒരു ഉന്നതന് കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരും.
ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോള്‍, പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ആരെയും നിയമിക്കാതെ അവയുടെ കാലാവധി അവസാനിക്കുമ്പോള്‍, പത്താം ക്ലാസ്സ് പാസാകാത്ത സ്വപ്നാ സുരേഷിനെ പോലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി നല്‍കുകയാണ്. ഈ സര്‍ക്കാരിന് കീഴില്‍ മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിന്‍വാതിലിലൂടെ നിയമനം നേടിയത്.
ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണ്. റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാര്ട്ടിക്കാര്്ക്കും, നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി കൊടുത്തത്. വികസനത്തിന്റെ പേരില്‍ അഴിമതിയാണ് ഇവിടെയുണ്ടായത്. കിഫ്ബി, ട്രാന്‍സ്ഗ്രിഡ്, ലൈഫ് മിഷന്, കെ.റെയില്‍, കെ ഫോണ്‍, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊള്ളയും അഴിമതിയുമാണ് ഇവിടെ നടന്നത്.
ഭക്ഷണ കിറ്റുകൾ നൽകുന്ന ബാഗുകളിൽ പോലും കമ്മീഷൻ വാങ്ങുന്ന ആളുകളാണ് രാജ്യം ഭരിക്കുന്നത്. ഇതിനെല്ലാം എതിരെ കേരളത്തിൽ ഒരു ജനകീയ മുന്നേറ്റമാണ് നടക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ സർക്കാരിനെ പുറത്താക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply