Flash News

തോല്‍‌വി മുന്നില്‍ കണ്ട് ഇടതുമുന്നണി ബിജെപിയുമായി രഹസ്യ ബാന്ധവം നടത്തുന്നു; രമേശ് ചെന്നിത്തല

December 6, 2020

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി മുന്നില്‍ കണ്ടാണ് യുഡിഎഫ് – ബിജെപി സഖ്യം മുൻ‌കൂട്ടി ജാമ്യം തേടുന്നതെന്ന സിപിഎമ്മിന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആസന്നമായ തോല്‍‌വി മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ലെഫ്റ്റ് ഫ്രണ്ട് കൺവീനർ വിജയരാഘവൻ, കടകമ്പള്ളി സുരേന്ദ്രൻ എന്നിവര്‍ വിറളി പിടിച്ച് യുഡി‌എഫ് ബിജെപിയുമായി രഹസ്യ ബാന്ധവമെന്ന വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് രമേശ ചെന്നിത്തല പറഞ്ഞു.

സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളം മുഴുവനും ബി.ജെ.പിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സി.പി.എമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബി.ജെയപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടിചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കൊടുക്കാന്‍ സി.പി.എം. ഭയക്കുകയാണ്. ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സി.പി.എമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍നിന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.

ഇതുവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ലന്നോര്‍ക്കണം. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. യഥാര്‍ഥത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളത്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തകർപ്പൻ വിജയത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആശങ്കാകുലരാണ്. എന്നാൽ ഇത്തരം തെറ്റായ പ്രചാരണങ്ങളെക്കൊണ്ടൊന്നും യുഡിഎഫിന്റെ വിജയവും ജനങ്ങളുടെ പിന്തുണയും അട്ടിമറിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top