മിഡിൽ ഈസ്റ്റ് ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

മിഡിൽ ഈസ്റ്റ് ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ‘ബെസ്റ്റ് ബ്രാൻഡ് ‘ പുരസ്കാരമാണ് ഗ്രൂപ്പിന് ലഭിച്ചത്. വ്യക്തികളോ, കൂട്ടായ്മകളോ, സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകൾക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. അതാത് മേഖലയിലെ നൂതനമായ കണ്ടുപിടുത്തങ്ങൾ, വിപണന രംഗത്ത് പുലർത്തുന്ന അസാധാരണ മുന്നേറ്റം, ഉപഭോക്താക്കളുടെ പരിഗണന, സേവന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

ഈ പുരസ്കാരം കൈവരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ. സോഹൻ റോയ്, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് ഷാർജ ആസ്ഥാനമായി തുടക്കം കുറിച്ച ഏരീസ് ഗ്രൂപ്പിന് ഇന്ന് പതിനാറു രാജ്യങ്ങളിലായി അറുപതോളം വിവിധ കമ്പനികളും സ്ഥാപനങ്ങളും ഉണ്ട്. മാരിടൈം കൺസൾട്ടൻസി, സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, ഗവേഷണം, പരിശീലനം എന്നിവ മുതൽ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകൾ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകൾ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്. അഞ്ചു മേഖലകളിൽ ലോകത്തിലെ തന്നെ ഒന്നാം നമ്പർ സ്ഥാനം ഏരീസ് ഗ്രൂപ്പിനാണ്. ഇതുവരെ അറുപത്തി അയ്യായിരത്തോളം പ്രോജക്ടുകളും സ്ഥാപനം പൂർത്തിയാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News