Flash News

ഉന്നതരുടെ പേര് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കരുതെന്ന് പലരും ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ്

December 8, 2020

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിനെ ചിലർ ജയിലിൽ ചെന്ന് കണ്ടതായി വെളിപ്പെടുത്തല്‍. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയാണ് പ്രധാന കുറ്റാരോപിതയായ സ്വപ്‌ന സുരേഷ് കോടതിയിൽ സമർപ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടി. തനിക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും സപ്ന ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ അഭിഭാഷകനിലൂടെയാണ് സ്വപ്ന ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. നേരത്തെ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന അവര്‍ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷമാണ് ഇത്തരമൊരു കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

ജയിലില്‍ ചിലർ തന്നെ സന്ദർശിച്ചതായും ഉന്നതരില്‍ ചിലരുടെ പേരുകൾ പരാമർശിക്കരുതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച കത്തിൽ തന്നെ വന്നു കണ്ടവര്‍ പോലീസുകാരാണെന്ന് വിശ്വസിക്കുന്നതായി പറയുന്നു.

രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴിയില്‍ വ്യക്തമാകുന്നു എന്നും മുമ്പ് കോടതി പറഞ്ഞിരുന്നു. ഈ രഹസ്യ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകര്‍ പറഞ്ഞത്.

‘അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്, ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുത്. അങ്ങനെചെയ്താല്‍ ജയിലിനകത്ത് ജീവന്‍ അപകടത്തിലാവും, ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് ഉപദ്രവം നേരിടേണ്ടി വരും’, ഇത്തരത്തില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന പറയുന്നത്. നവംബര്‍ 25ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും അവര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top