Flash News

‘വോട്ട് നമ്മുടെ അവകാശം, എല്ലാവരും വോട്ട് ചെയ്യുവിൻ’; ബോധവത്ക്കരണ റാലി സംഘടിപ്പിച്ച് ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബ്

December 10, 2020 , സാബിര്‍ അഹ്സന്‍

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ബോധവത്ക്കരണ റാലി

ആലത്തൂർ: മഹാമാരിക്കിടയിലും ഭീതികൂടാതെ, ജാഗ്രത കൈവിടാതെ വോട്ടു ചെയ്യാൻ ആഹ്വാനവുമായി ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബ്.

സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെ കീഴിലുള്ള ആലത്തൂർ സൈക്കിൾ റൈഡഴ്സ് ക്ലബ്ന്റെ നേതൃത്വത്തിൽ ആലത്തൂർ മുതൽ കഴനി ചുങ്കം വരെയാണ് വോട്ട് ബോധവൽക്കരണ സൈക്കിൾ റാലി ഇന്നലെ സംഘടിപ്പിച്ചത്.

സമ്മതിദാനം നമ്മുടെ അവകാശം, എല്ലാവരും വോട്ട് ചെയ്യുവിൻ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് പ്ലക്കാർഡുകളിൽ പ്രദർശിപ്പിച്ചത്. ആലത്തൂർ സ്വാതി ജംഗ്ഷനിൽ വെച്ച് ആലത്തൂർ ലയൻസ് ക്ലബ് മുൻ പ്രസിഡന്റ് പോൾ വർഗീസ് സവാരി ഫ്ലാഗ് ഓഫ്‌ ചെയ്തു. ലയൻസ് ക്ലബ് ഭാരവാഹി ജെയിംസ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സ്വാതി കവലയിൽ നിന്നും തുടങ്ങിയ സവാരി കാവശ്ശേരി ചുങ്കം വരെ തുടർന്ന് വീണ്ടും തിരിച്ചു ആലത്തൂർ ടൗണിൽ ചുറ്റി വന്നു. വൻ ആവേശത്തോടെയാണ് ജനങ്ങൾ റാലിയെ വരവേറ്റത്. വഴിയിലുടനീളം വോട്ടർമാർ റാലിയെ കൗതുകപൂർവ്വമാണ് സ്വീകരിച്ചത്. കൈകളില്ലാത്ത ആലത്തൂരിൻ്റെ പ്രിയ കലാകാരൻ പ്രണവ് മുൻനിരയിൽ നിന്ന് റാലിയെ നയിച്ചു. റാലിക്ക് നബീൽ,റിവിൻ എന്നിവർ നേതൃത്വം നൽകി.പ്രണവ്, നസിർ, ഐഷ, അർഷാദ്, ആഷിഫ്, റാഫി, ആദിൽ, പ്രസാദ്, സുഹൈൽ, ഗിരീഷ് എന്നിവർ റാലിയിൽ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top