– ടെട്രാ പാക്കില്‍ വരുന്ന ഏക പ്രതിരോധ ഉത്തേജക, ആന്റിഓക്സിഡന്റ് പാനീയമാണ് മള്‍മിന.
– ആവശ്യമായ വിറ്റാമിനുകള്‍, മിനറലുകൾ അടങ്ങിയ ഫലങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മള്‍മിന പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം: ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ സംരംഭമായ ജഗ്ദലെ ഹെല്‍ത്ത്കെയറിന്റെ ഏറെ പ്രചാരമുള്ള ആരോഗ്യ പാനീയമായ മള്‍മിന, കോവിഡ്-19 രോഗികളിലും കോവിഡ് ലക്ഷണങ്ങളുള്ളവരിലും എന്‍ എ ബി എച്ച് അംഗീകാരമുള്ള മെഡിക്കല്‍ റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് വാര്‍ഡുകളില്‍ നിയോഗിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ക്ലിനിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതോടൊപ്പം, മള്‍മിന ഉപയോക്താക്കളിൽ ആന്റി-ഓക്സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ടെട്രാ പാക്കില്‍ അവതരിപ്പിച്ചിട്ടുള്ള ഏക ആന്റിഓക്സിഡന്റ് പാനീയം കൂടിയായ മള്‍മിന കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്നതും, സ്വാഭാവിക ഭക്ഷ്യ വസ്തുക്കളില്‍ നിന്നും തയ്യാറാക്കിയതുമാണ്. ഈ ആരോഗ്യ പാനീയം പ്രതിരോധ ശേഷി കൂട്ടുമെന്ന് മാത്രമല്ല, അതില്‍ അടങ്ങിയിട്ടുള്ള രോഗ പ്രതിരോധ ശേഷി മറ്റ് പാനീയങ്ങള്‍ക്ക് ബദലാകുകയും ചെയ്യുന്നു.
മള്മിനയിൽ അടങ്ങിയിട്ടുള്ള മാങ്ങ, മധുരനാരങ്ങ, ആയുർവേദ മരുന്നുകളായ മഞ്ഞള്‍, ഗോട്ടുകുല, അംലയുടെ ചേരുവ എന്നിവ ഏതു പ്രായക്കാരിലും പ്രതിരോധ ശേഷി കൂട്ടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ക്ലിനിക്കലായി തെളിഞ്ഞിട്ടുണ്ട്. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ആളുകള്‍ മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യത്തിൽ മള്‍മിനയുടെ ഗുണഗണങ്ങൾ അതീവ പ്രസക്തിയുള്ളവയാണ്. കോവിഡ് കേസുകള്‍ ക്രമാതീതമായി ആഗോള തലത്തില്‍ കൂടുമ്പോള്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ മുഴുവന്‍ രോഗം തടയാനും മാറ്റാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്.
ബംഗളുരു മെഡിക്കൽ കോളേജിലെ ഡോ സി ആർ ജയന്തിയുടെ നേതൃത്വത്തിൽ പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ മള്‍മിന മാംഗോയും (മാങ്ങ, ഗോട്ടുകുല,മഞ്ഞള്‍ എന്നിവ ചേര്‍ന്നത്) മള്‍മിന ഓറഞ്ചും (അംല, മധുരനാരങ്ങ എന്നിവ ചേര്‍ന്നത്) 14 മുതല്‍ 28 ദിവസത്തിനുള്ളില്‍ ആന്റിഓക്സിഡന്റും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. സി-റിയാക്റ്റീവ് പ്രോട്ടീന്‍ (സിആര്‍പി) പോലുള്ള സാംക്രമിക വസ്തുക്കളും ഗണ്യമായി കുറയ്ക്കുന്നു.
കോവിഡ്-19ന് മുമ്പ് തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സമൂഹത്തെ പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളോട് ചെറുത്തു നില്ക്കാനുമുള്ള നടപടികളെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ജഗ്ദലെ ഇന്‍ഡസ്ട്രീസ് ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് ജഗ്ദലെ അഭിപ്രായപ്പെട്ടു. “ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പോഷകങ്ങൾ ഉൾപ്പെടുത്തുകവഴി കോവിഡ് 19 മഹാമാരി പോലുള്ള രോഗങ്ങളെ ചെറുക്കാനാവുമെന്നും, രോഗ പ്രതിരോധ പോഷകം ഇന്ന് ഓരോ വ്യക്തിയുടെയും അവകാശമാണെന്നത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും, അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply