പാലക്കാട്: മുനിസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്ന സ്ത്രീകളെ ഒരു കൂട്ടം ആൾക്കാർ തടയുകയും ഭീഷണിപ്പെടുത്തി കൈയേറ്റത്തിന് മുതിരുകയും ചെയ്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ഹാജറ ഇബ്രാഹീം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളുടെ സമ്മതം കൂടാതെ അവരുടെ ഫോട്ടോസും വീഡിയോസും എടുക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടർ.
സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പാലക്കാട് ടൗൺ സൗത്ത് പോലീസിൽ പരാതി നൽകി. വനിതാ കമ്മീഷന് പരാതി നൽകുന്നതടക്കമുള്ള തുടർ നടപടികളും കൈക്കൊള്ളുമെന്നും ഹാജറ ഇബ്രാഹീം അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply