Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

ബംഗാള്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി; മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും നേര്‍ക്കുനേര്‍

December 11, 2020

കൊൽക്കത്ത: ബിജെപി ദേശീയ പ്രസിഡന്റിനെതിരായ ആക്രമണത്തിൽ മമത ബാനർജിയും കേന്ദ്രവും തമ്മിൽ തർക്കം. സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ നീക്കം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച ബംഗാളിലെത്തും.

ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിനെതിരെ കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം പൂർണ്ണമായും തകർന്നതായി ഗവർണർ ജഗദീപ് ധങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനത്തിന്റെ അധികാരത്തിന് മുകളിലുള്ള കടന്നു കയറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഭരണഘടനയെ മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൃണമൂല്‍ എംപി കല്ലാണ്‍ ബാനര്‍ജി പറഞ്ഞു.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. നഡ്ഡയുടെ പരിപാടിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച സുരക്ഷ ക്രമീകരണങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും തുടര്‍ നടപടികളെ കുറിച്ചും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്.

ബിജെപി പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് രാജേഷ് സിംഗിന്റെ പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ നിലപാട് സ്വീകരിക്കരുതെന്ന് ഗവർണർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘർഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയതികളിൽ കൊൽക്കത്തയിലെത്തും. പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപി, ജെ പി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം ഒരു പ്രധാന രാഷ്ട്രീയ ആയുധമായി മാറ്റുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top