Flash News

സ്വപ്നയുടെ ഡോളര്‍ കള്ളക്കടത്തില്‍ നാല് മന്ത്രിമാരും ഭരണഘടനാ പദവിയുള്ള ഉന്നതനും സിനിമാതാരവും

December 12, 2020

കൊച്ചി: കള്ളപ്പണമായി ലഭിച്ച ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതില്‍ രാഷ്ട്രീയ പ്രമാണിമാർക്ക് പങ്കുണ്ടെന്ന് ഇഡി. യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ചാനലിലൂടെയാണ് സ്വപ്‌നയും സംഘവും വിദേശത്തേക്ക് ഡോളർ കടത്തിയത്. സ്വപ്‌ന സുരേഷും പി.എസ് സരിത്തും നല്‍കിയ മൊഴിയില്‍ നാല് മന്ത്രിമാരും ഭരണഘടനാ പദവിയുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉന്നതരയുള്‍പ്പെടെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു മന്ത്രിയുടെ രണ്ട് മക്കളും അന്വേഷണത്തിലാണ്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരവും അന്വേഷണപരിധിയിലാണ്. പൊലീസുമായി ബന്ധപ്പെട്ട വന്‍ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണ്. രണ്ടു പേര്‍ക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവര്‍ക്കായി കള്ളപ്പണ ഇടപാട് നടത്തിയതും സ്വപ്‌ന പറഞ്ഞിരുന്നു. മറ്റൊരു ഉന്നതന്‍ ഷാര്‍ജയില്‍ അന്താരാഷ്ട്ര സര്‍വകലാശാല സ്ഥാപിക്കാനാണ് ഒരുങ്ങിയത്. ഒരു വന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചര്‍ച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി സ്വപ്‌നയും സംഘവും റിവേഴ്‌സ് ഹവാല നടത്തി വന്നാതായാണ് തെളിയുന്നത്.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതര്‍ യു.എ.ഇയിലേക്കു കടത്തിയെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. ഈ ഉന്നതരുടെ വിദേശത്ത് ഉള്ളതുള്‍പ്പെടെയുള്ള കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം.

സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇ.ഡി ഇന്നലെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ അടുത്ത ദിവസംതന്നെ കോടതി പരിഗണിച്ചേക്കും. നിയമസഭാ സ്പീക്കറുടെ ഉള്‍പ്പെടെ പേരുകള്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്.

ദുബായിലെ ബുർജ് ഖലീഫയിൽ സ്വപ്നയോടൊപ്പം ഉന്നതന്‍ എടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കിടെ കണ്ടെടുത്തു. ദുബായിലെ ഭരണം പഠിക്കുന്നതിനായി കോൺസുലേറ്റിന്റെ ചെലവിൽ സപ്നയും സംഘവും യുഎഇയിലേക്ക് ചില വിശിഷ്ടാതിഥികളെ കൊണ്ടുവന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top