കര്‍ഷകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു; സമരം 16-ാം ദിവസത്തിലേക്ക്; ഇന്ന് ദേശീയ പാത ഉപരോധിക്കും; രാജി വെയ്ക്കാന്‍ തയ്യാറായി ഹരിയാന ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: കർഷകരുടെ പണിമുടക്ക് ദേശീയ തലസ്ഥാനത്തെ ഇളക്കിമറിച്ച് ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കുന്നതുവരെ സമവായത്തിന് തയ്യാറല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്ന് ഉച്ചയ്ക്ക് ദേശീയപാതകളെ ഉപരോധിക്കും.

ജയ്പൂർ, ആഗ്ര റോഡുകൾ നാളെ പൂർണ്ണമായും അടയ്ക്കും. ഇന്ന് മുതൽ ട്രെയിൻ ഉപരോധ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞിട്ടും കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറല്ല. നിയമം പിൻവലിച്ചാൽ ഉടൻ പണിമുടക്കിൽ നിന്ന് പിന്മാറുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​മ​രം ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ രാജ്യവ്യാപകമായി 100 വാർത്താ സമ്മേളനങ്ങളും, 700 യോഗങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.

കർഷക പ്രതിഷേധം ഒരു വശത്ത് ആളിക്കത്തുമ്പോൾ പാർട്ടിക്കുള്ളിലും, ഘടക കക്ഷികളിലും എതിർപ്പ് ശക്തമാകുകയാണ്. ക​ർ​ഷ​ക​ർ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രാ​ജി​വ​യ്ക്കു​മെ​ന്ന് ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി ദു​ഷ്യ​ന്ത് ചൗ​ട്ടാ​ലയും അറിയിച്ചിട്ടുണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​ന​യ നീ​ക്ക​ങ്ങ​ൾ ത​ള്ളി ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യു​ടെ പ്ര​ഖ്യാ​പ​നം.

മിനിമം താങ്ങുവില കർഷക നിയമത്തിന്‍റെ ഭാഗമാക്കണം. കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്ന എ.പി.എം.സി മണ്ഡികളും സ്വകാര്യകമ്പനികൾ ഉത്പന്നങ്ങൾ സംഭരിക്കാൻ തുടങ്ങിയാൽ അവയും തമ്മിൽ ചൂഷണം ഒഴിവാക്കാനായി കൃത്യമായി വിപണിയെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഉറപ്പ് വേണം. ട്രേഡർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കണം, ഇല്ലെങ്കിൽ ആർക്ക് വേണമെങ്കിലും സാധനങ്ങൾ വാങ്ങി പോകാമെന്ന സ്ഥിതിയാകും. അത്കൊണ്ട് തന്നെ വിപണിയിൽ ചൂഷണം തുടരും. കര്‍ഷകരും കോര്‍പ്പറേറ്റ് കമ്പനികളും തമ്മില്‍ തർക്കങ്ങൾ ഉടലെടുത്താൽ സിവിൽ കോടതികളിൽ ഇത് തീർക്കാൻ അനുവദിക്കണം. മിനിമം താങ്ങുവില ഉറപ്പുനൽകുകയെന്നതിനപ്പുറം, കർഷകരുടെ ഇത്തരത്തിലുള്ള 39- ഇന ആവശ്യങ്ങൾക്ക് മേൽ ഇതുവരെ കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല.

പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ​ക്ക്​ കി​ട്ടി​യി​രു​ന്ന വ​രു​മാ​നം ഇ​പ്പോ​ൾ രാ​ജ്യ​ത്ത്​ കാ​ർ​ഷി​ക വ​രു​മാ​നം ഏ​റ്റ​വും കു​റ​വു​ള്ള ബി​ഹാ​റി​ലേ​തി​ന്​ സ​മാ​ന​മാ​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. അതേസമയം, ക​ർ​ഷ​ക​ർ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ പ​ഞ്ചാ​ബ്​ പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ശം​ഭു അതിർത്തി​യി​ൽ തി​ങ്ക​ളാ​ഴ്​​ച സ​മ​രം ന​ട​ത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment