പുലിയെ കിലി പിടിച്ചു; റെയ്ഡ് നടത്തി പിടിച്ചെടുത്ത സ്വർണ്ണം എവിടെയെന്ന് മദ്രാസ് ഹൈക്കോടതി; മുഖം രക്ഷിക്കാന്‍ പാടുപെട്ട് സിബി‌ഐ

ചെന്നൈ: സിബിഐ കസ്റ്റഡിയിൽ നിന്ന് 45 കോടി രൂപയുടെ 103 കിലോ സ്വർണം കാണാതായതിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐ പ്രതിസന്ധിയിലായി. ല്ല. സ്വർണം കാണാതായതിനെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി തമിഴ്‌നാട് പോലീസിന് നിർദേശം നൽകിയതോടെ സിബിഐയുടെ പ്രശസ്തിക്കാണ് കളങ്കമേറ്റത്. തന്നെയുമല്ല, സിബിഐയുടെ വിശ്വാസ്യതയും നഷ്ടമായി.

ഈ കേസ് അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിന് നിര്‍ദ്ദേശം നല്‍കിയ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത സിബിഐ അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബി‌ഐ അന്വേഷിച്ച കേസ് ലോക്കല്‍ പോലീസ് അന്വേഷിക്കുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുമെന്നായിരുന്നു അഭിഭാഷകൻ വാദിച്ചത്. അഭിഭാഷകന്റെ ഈ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. “സി‌ബി‌ഐയെ സംബന്ധിച്ചിടത്തോളം ഇതൊരു അഗ്നിപരീക്ഷ ആയിരിക്കാം. അവരുടെ കൈകൾ സീതയെപ്പോലെ ശുദ്ധമാണെങ്കിൽ, അവർക്ക് കൂടുതല്‍ തിളക്കത്തോടെ പുറത്തുവരാം. ഇല്ലെങ്കിൽ, അവർ അന്വേഷണം അഭിമുഖീകരിക്കേണ്ടിവരും” അഭിഭാഷകനെ വിമര്‍ശിച്ച കൂട്ടത്തില്‍ കോടതി പറഞ്ഞു. പൊലീസിന് പകരം സിബിഐയോ ദേശീയ അന്വേഷണ ഏജൻസിയോ അന്വേഷിക്കണമെന്നാണ് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി അതിന് തയ്യാറായില്ല.

സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (എംഎംടിസി) യിലെ ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് 2012 ൽ സുരാന കോർപറേഷന്റെ ഓഫിസിൽ റെയ്ഡ് നടത്തി 400.5 കിലോഗ്രാം സ്വർണം ആണ് സിബിഐ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിൽ നിന്നാണ് 103 കിലോഗ്രാം കാണാതായത്. പിടിച്ചെ ടുത്ത സ്വർണം സ്ഥാപനത്തിന്റെ ലോക്കറുകളിൽ വെച്ച് പൂട്ടിയിരുന്നതായും, താക്കോൽ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചതായും സിബിഐ അവകാശപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച തീയതികളൊന്നും രേഖകളിൽ പരാമർശിച്ചിരുന്നില്ല. പിടിച്ചെടുത്ത സ്വർണം വിദേശ വ്യാപാര നയം ലംഘിച്ച് സുരാന ഇറക്കുമതി ചെയ്തതായി കണ്ടെത്തിയെന്ന് സിബിഐ 2013 സെപ്റ്റംബറിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നുണ്ട്. സിബിഐ പ്രത്യേക കോടതി പിടിച്ചെടുത്ത സ്വർണം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന് (ഡിജിഎഫ്ടി) കൈമാറാൻ നിർദേശിച്ചെങ്കിലും സുരാനയുടെ ഹർജിയെ തുടർന്ന് മദ്രാസ് ഹൈക്കോടതി അത് തടഞ്ഞു.

1,160 കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയെന്നാരോപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രത്യേക സിബിഐ കോടതിയെ സമീപിച്ചിരുന്നു. സിബിഐയുടെ എതിർപ്പ് അവഗണിച്ച്, 2019 ഡിസംബറിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ സുരാനയുടെ അഭ്യർത്ഥന മാനിച്ച് ആറ് ബാങ്കുകൾക്ക് സ്വർണം വിതരണം ചെയ്യാൻ ഉത്തരവിട്ടു. ഫെബ്രുവരിയിൽ സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിലവറകൾ തുറന്നപ്പോൾ 103.864 കിലോഗ്രാം സ്വർണ്ണത്തിന് കുറവുണ്ടെന്ന് കണ്ടെത്തി. ഗേജിലെ മാറ്റമാണ് ഇതിന് കാരണമെന്ന് സിബിഐ അവകാശപ്പെടുന്നു. 100 കിലോയിൽ കൂടുതൽ വ്യത്യാസമുണ്ടെന്നും സ്വർണ്ണത്തിന് കഞ്ചാവ് പോലെ ഭാരം കുറയുന്നില്ലെന്നും വാദങ്ങൾ നിരാകരിച്ച കോടതി വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment