Flash News

ഫ്രണ്ട്‌സ് ഓഫ് ഡാളസ് 20/20 ക്രിക്കറ്റ് ഫൈനല്‍ ഡിസംബര്‍ 13 -ന്

December 12, 2020 , പി.പി. ചെറിയാന്‍

ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20/20 ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ ഡിസംബര്‍ 13 ഞായറാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നടക്കും.

ഗാര്‍ലാന്‍ഡ് ഒ ബനിയനിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിച്ച മത്സരങ്ങളില്‍ എട്ടു ടീമുകളാണ് പങ്കെടുത്തിരുന്നത്. വാശിയേറിയ മത്സരങ്ങളില്‍ നിന്നും ടസ്‌കേഴ്‌സ് ടീമും, റൈഡേഴ്‌സ് ടീമുമാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. കോവിഡ് പ്രോട്ടോകോള്‍ നിലവിലുണ്ടായിരുന്നിട്ടും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും നിരവധി ക്രിക്കറ്റ് പ്രേമികള്‍ മത്സരങ്ങള്‍ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.

ഫൈനല്‍ മത്സരം ഞായറാഴ്ച ഉച്ചക്ക് 12.30 നു മസ്കീറ്റ് സിറ്റി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് (2300 ഈസ്റ്റ് ഗ്ലെന്‍ ബിലവ്ഡ് ) നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു .മത്സരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതു ഡാളസിലെ പ്രമുഖ റിലേറ്റര്‍ ജസ്റ്റിന്‍ വര്‍ഗീസാണ്.

ഫൈനല്‍ മത്സരം കാണുന്നതിന് പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയ് (972 333 7712), ബിനു (404 803 7378), അലന്‍ ജെയിംസ് 214 498 1415.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top