ഷിക്കാഗോ: ഡോ. മാത്യു പി കോശി (പൂവപ്പള്ളില്‍ തങ്കച്ചന് 81) ഡിസംബര്‍ 11-നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ് – അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയൻ ബിരുദമെടുത്ത അദ്ദേഹം 1975-ൽ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്ഷോർ മൃഗാശുപത്രിയില്‍ 2005 ൽ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. ഷിക്കാഗോ മാര്‍ തോമാശ്ലീഹ കത്തീഡ്രലിൽ സജീവാംഗമായിരുന്ന അദ്ദേഹം സീനിയർ ഫോറം പ്രസിഡന്റായിരുന്നു.
ഭാര്യ റോസ് കോശി കൂരാച്ചുണ്ട് പുത്തുർ കുടുംബാംഗമാണ്.
മക്കൾ: മിനി (ബോബ്) മോൾ, സിനി (ഡേവിഡ്) ഹണ്ട്, ജെനി (റയൻ) ഗഡ്ക്കൻ.
കൊച്ചുമക്കൾ: മാത്യു, എമിലി, നേഥൻ, ആൻഡ്രു.
പൊതുദർശനം: ഡിസംബ്ര്‍ 14 തിങ്കളാഴ്ച വൈകീട്ട് 5 മുതൽ 9 വരെ മാർ തോമ്മാ ശ്ലീഹ കത്തീഡ്രലില്‍ (5000 സെന്റ് ചാൾസ് റോഡ്, ബെൽവുയ്ഡ്, ഇല്ലിനോയി).
സംസ്കാര ശുശ്രുഷ: ഡിസംബര്‍ 15 ചൊവ്വാഴ്ച രാവിലെ 10:30-ന് മാർ തോമ്മാ ശ്ലീഹ കത്തീഡ്രലില്‍ (5000 സെന്റ് ചാൾസ് റോഡ്, ബെൽവുയ്ഡ്, ഇല്ലിനോയി). തുടർന്ന് മേരി ഹില്‍ കാത്തലിക്ക് സെമിത്തേരിയില്‍ സംസ്ക്കാരം (8600 നോർത്ത് മിൽവോക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply