Flash News

ആസിഫ് അലിയും രജീഷയും വരുന്നു – ഇനി ‘എല്ലാം ശരിയാകും’

December 14, 2020

‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിബു ജേക്കബ് ഒരു രാഷ്ട്രീയക്കാരന്റെ കഥയുമായി തിരിച്ചുവരുന്നു. ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് പ്രധാന കഥാപാത്രം. നായികയായി കൂടെ രജീഷ വിജയനുമുണ്ട്. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിൽ ഇടതു യുവജന പ്രസ്ഥാനത്തിന്റെ സജീവ അംഗമായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 18 ന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.

പോൾസ് എന്റർടൈൻമെന്റ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗ്ഗീസും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് ഏലിയ, സേതുലക്ഷ്മി, തുളസി (മഹാനദി ഫെയിം), ജോർഡി പൂഞ്ഞാര്‍, മറ്റ് ചില മികച്ച താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സൂരജ് ഇഎസ് എഡിറ്റിംഗും ദിലീപ് നാഥ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കോസ്‌റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂര്‍, സ്‍റ്റില്‍സ് – ലിബിസണ്‍ ഗോപി, അസോസിയേറ്റ് ഡയക്‌ടര്‍ – രാജേഷ് ഭാസ്‌ക്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം.

വെള്ളി മൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങള്‍. ഈ ചിത്രങ്ങൾ എല്ലാംതന്നെ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top