ട്വിറ്ററിൽ ഒന്നാമന്‍ മോഹന്‍‌ലാല്‍, നടിമാരില്‍ കീർത്തി സുരേഷ്

2020 ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട പുരുഷ നടന്മാരുടെ പട്ടികയിൽ മലയാളി സൂപ്പർതാരം മോഹൻലാൽ ഒന്നാമതെത്തി. ട്വിറ്റര്‍ ഇന്ത്യയാണ് കണക്കുകൾ പുറത്തുവിട്ടത്.

ദക്ഷിണേന്ത്യൻ താരങ്ങളിൽ മോഹൻലാൽ ഒമ്പതാം സ്ഥാനത്താണ്. മഹേഷ് ബാബുവാണ് ഒന്നാമത്. മഹേഷ് ബാബു, പവൻ കല്യാൺ, വിജയ്, ജൂനിയർ എൻ‌ടി‌ആർ, സൂര്യ, അല്ലു അർജുൻ, രാംചരൺ, ധനുഷ്, മോഹൻലാൽ, ചിരഞ്ജീവി എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയത്.

സ്ത്രീകൾക്കിടയിൽ കീർത്തി സുരേഷാണ് ഒന്നാം സ്ഥാനത്ത്. കാജൽ അഗർവാൾ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡെ, തപ്‌സി, തമന്ന, രാകുൽപ്രീത്, ശ്രുതി ഹാസൻ, ത്രിഷ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് നടിമാർ.

Print Friendly, PDF & Email

Leave a Comment