Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

കര്‍ഷകരുടെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ല: വി.സി.സെബാസ്റ്റ്യന്‍

December 15, 2020 , പ്രസ് റിലീസ്

ദേശീയ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് റിലയന്‍സ് ഉപരോധിച്ചുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു. ജോസഫ് തെള്ളിയില്‍, ജയിംസ് പന്ന്യമാക്കല്‍, ഡിജോ കാപ്പന്‍, രാജു സേവ്യര്‍, അഡ്വ.ബിനോയ് തോമസ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വി.ജെ.ലാലി, സൈബി അക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍ തുടങ്ങിയവര്‍ സമീപം.

കോട്ടയം: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഗ്രാമീണ കര്‍ഷകന്റെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കോട്ടയത്ത് റിലയന്‍സിനു മുമ്പില്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള കര്‍ഷക ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി ചലോ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോട്ടയത്ത് റിലയന്‍സ് ഉപരോധം നടത്തപ്പെട്ടത്.

ഗ്രാമീണ കര്‍ഷകനെ പെരുവഴിയിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കാലങ്ങളായി തുടരുന്നത്. അന്നം നല്‍കുന്ന കര്‍ഷകനെ അടിച്ചമര്‍ത്തുന്ന ഭരണം കിരാതമാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചല്ല ന്യായവില നല്‍കിയാണ് സര്‍ക്കാര്‍ കര്‍ഷകനെ സംരക്ഷിക്കേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് ആമുഖസന്ദേശവും പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണവും നടത്തി. രാജു സേവ്യര്‍, ജോണ്‍ ജോസഫ്, എ.ജെ.ചാക്കോ, അബ്ദുള്ള കെ., ടോമിച്ചന്‍ ഐക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍, ജോസഫ് വടക്കേക്കര, അപ്പച്ചന്‍ ഇരുവേലില്‍, ജയിംസ് പന്ന്യമാക്കല്‍, ജോയി വര്‍ഗീസ് പാല, ജോസഫ് തെള്ളിയില്‍, ജിജി പേരകശേരി, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ. ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top