നടുമുറ്റം വനിതാ സംഗമം നടത്തി

ദോഹ: തദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് പാലത്തായി, കിളിരൂർ തുടങ്ങിയ സ്ത്രീപീഡന കേസുകളിൽ വേട്ടക്കാരുടെ കൂടെ നിന്ന ഗവണ്മെന്റ് സമീപനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായിരിക്കും വരാൻ പോകുന്ന തെരെഞ്ഞെടുപ്പ് എന്ന് വുമൻ ജസ്റ്റീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ ജബീന ഇർഷാദ് പ്രസ്ഥാവിച്ചു.

കൾച്ചറൽ ഫോറം നടുമുറ്റം സംഘടിപ്പിച്ച ഞാനുമുണ്ട് ജനപക്ഷത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജബീന.

“സ്വജന പക്ഷപാതവും അഴിമതിയും കേരള സർക്കാറിന്റെ മുഖമുദ്രയായി. ഇതിനെതിരെയുളള ജനരോഷം ജനങ്ങൾ വോട്ടെടുപ്പിലൂടെ പ്രകടിപ്പിക്കും,” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി പിഷാരടി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംഗമത്തിൽ വെൽഫെയർ കേരള കുവൈറ്റ് പ്രസിഡന്റ് റസീന മുഹ്യദീൻ, റിയാദ് പ്രവാസി സാംസ്കാരിക വേദി സെക്രട്ടറി സൗമ്യ സുനിൽ, ഇന്ത്യൻ വെൽഫെയർ ഫോറം സലാല സെക്രട്ടരി റിസ ഹുസ്നി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ആബിദ സുബൈർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സജ്ന സാക്കി സ്വാഗതവും, നടുമുറ്റം എക്സിക്യൂട്ടീവ് അംഗം നുഫൈസ നന്ദിയും പറഞ്ഞു. ശേബ മാരിയ ഗാനവും, റിസ ആയിഷ നൃത്ത ശില്പവും അവതരിപ്പിച്ചു.

നടുമുറ്റം എക്സിക്യൂട്ടീവ് അംഗങ്ങളായ റുബീന മുഹമ്മദുകുഞ്ഞി, മുബീന ഫാസിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.

മുനീഷ് അരിമണിച്ചോല

Print Friendly, PDF & Email

Related News

Leave a Comment