Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ട്രം‌പ്, ബൈഡന്‍, ഹാരിസ്, മോദി – ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യുന്നവരുടെ ലിസ്റ്റില്‍

December 16, 2020 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ സന്ദേശമയക്കുന്ന ലോകത്തെ പ്രമുഖരായ 10 പേരുടെ ലിസ്റ്റില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ്, നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഉള്‍പ്പെടുന്നതായി മൈക്രോ ബ്ലോഗിംഗ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

2020 അവസാനിക്കുന്ന റിവ്യുവില്‍ ആദ്യമായാണ് ആദ്യ പത്തുപേരില്‍ ഒരു വനിത ഉള്‍പ്പെടുന്നത്. പത്തു പേരില്‍ ഒന്നാം സ്ഥാനം ഡൊണാള്‍ഡ് ട്രംപും രണ്ടാം സ്ഥാനം ജോ ബൈഡനും കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 7ാം സ്ഥാനത്താണ്. കമല ഹാരിസ് 10ാം സ്ഥാനത്തും.

2020 ല്‍ ഏകദേശം 700 മില്യന്‍ ട്വീറ്റര്‍ സന്ദേശമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക നേതാക്കള്‍ അയച്ചിരിക്കുന്നത്. ഇതില്‍ ട്രംപും ബൈഡനും ഒബാമയും ഹാരിസും മോദിയും ഉള്‍പ്പെടുന്നു.

കോവിഡ് 19 ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. രണ്ടാമത് ബ്ലാക്ക് ലൈവ് മാറ്ററാണ്. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തിനു ശേഷമാണ് ഇതു കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

400 മില്യണ്‍ തവണയാണ് ഹാഷ് ടാഗ് ട്വിറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ബാസ്കറ്റ് ബോള്‍ ഇതിഹാസം, കോമ്പ് ബ്രയാന്റ് മരിക്കുന്നതിനു മുന്‍പയച്ച ട്വിറ്റര്‍ സന്ദേശങ്ങള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top