Flash News

ജോ ബൈഡന്റെ വിജയത്തില്‍ അഭിനന്ദനമറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്‌ക്കോണല്‍

December 16, 2020 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം ആഴ്ചകള്‍ പിന്നിട്ടിട്ടും ബൈഡന്റേയും കമലാ ഹാസിസിന്റേയും വിജയം അംഗീകരിക്കാതിരുന്ന യു എസ് സെനറ്റ് ഭൂരിപക്ഷ കക്ഷി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്‌ക്കോണല്‍ ഒടുവില്‍ ബൈഡന്റെ വിജയത്തിന് ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചു.

ഡിസംബര്‍ 13 തിങ്കളാഴ്ച ജയിക്കാനാവശ്യമായ ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് ലഭിച്ചു എന്ന് ഉറപ്പാക്കിയതോടെയാണ് മിച്ച് മക്കോണല്‍ അഭിനന്ദവുമായി രംഗത്തെത്തിയത്. ജോര്‍ജിയയില്‍ നടക്കുന്ന സെനറ്റ് മത്സരങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ആദ്യമായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവായ ഒരാള്‍ ബൈഡന്റെ വിജയത്തില്‍ അഭിനന്ദനം നേരുന്നത്. ഡിസംബര്‍ ആറിന് ഇലക്ടറല്‍ കോളജ് വോട്ടുകള്‍ യു.എസ് സെനറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ യാതൊരു കാരണവശാലും തടസ്സവാദങ്ങള്‍ ഉന്നയിക്കരുതെന്നും മിച്ച് മക്കോണല്‍ മുന്നറിയിപ്പ് നല്‍കി.

ഡിസംബര്‍ 4ന് ജോര്‍ജിയായില്‍ നടക്കുന്ന വാശിയേറിയ റണ്‍ ഓഫ് സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് ഇരു പാര്‍ട്ടികള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍ യുഎസ് സെനറ്റിലെ റിപ്പബ്ലിക്കന്‍ (50), ഡമോക്രാറ്റിക് (48) സീറ്റുകളാണ് ഉള്ളത്. ജോര്‍ജിയായിലെ രണ്ടു സീറ്റുകളിലും ജയിക്കേണ്ടത് ഡമോക്രാറ്റിക് അനിവാര്യമാണ്. എന്നാല്‍ മാത്രമേ വൈസ് പ്രസിഡന്റിന്റെ വോട്ടോടെ ഭൂരിപക്ഷം നേടാനാകൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വളരെ ജാഗ്രതയോടെയാണ് റണ്‍ ഓഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top