അമേരിക്കയില്‍ ഇമ്മിഗ്രേഷന്റെ ചരിത്രപ്രധാനമായ ബില്ലിന്റെ നിര്‍ണായക ഘട്ടത്തില്‍ ഫോമാ ഇമ്മിഗ്രേഷന്‍ ഫോറം സംഘടിപ്പിച്ച മീറ്റിംഗില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന് തോമസ് പങ്കുചേരുകയും, നിര്‍ണായകമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. നിലവിലെ ഇമ്മിഗ്രേഷന്‍ നിയമപ്രകാരം, ഗ്രീന്‍ കാര്‍ഡ് പ്രോസസ്സ് ചെയ്യുന്നത് “കണ്ട്രി ഓഫ് ഒറിജിനിന്റെ” അടിസ്ഥാനത്തിലാണ്, അതുകൊണ്ടു തന്നെ ഉദ്യോഗാര്‍ത്ഥികളായി വരുന്ന ഇമ്മിഗ്രന്റ്സും, ഫാമിലി വിസയില്‍ വരുന്ന ഇമ്മിഗ്രന്റ്സിനും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ കാലതാമസം വന്നിരുന്നു. ഇന്ത്യയില്‍നിന്നുള്ള നോണ്‍ ഇമിഗ്രന്റിന്, ഗ്രീന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ അമ്പതു മുതല്‍ എഴുപതു വര്‍ഷത്തിന്റെ കാലതാമസമാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ ചിലരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് നിര്‍ബന്ധിതമായി രാജ്യം വിടുന്ന സാഹചര്യം വരുന്നതോടെ ഇവരുടെ അവസ്ഥ കൂടുതല്‍ ദുസ്സഹമാക്കുന്നത്.
നിലവിലെ ഇമ്മിഗ്രേഷന്‍ നിയമങ്ങളെ ഭേദഗതി വരുത്തുവാന്‍ 2019 ന്റെ പ്രാരംഭത്തില്‍ കോണ്‍ഗ്രസ് വുമണ്‍ സോയി ലോഫ്ഗ്രാന് അവതരിപ്പിച്ച ബില്ല് കോണ്‍ഗ്രസ്സിലെ രണ്ടു സഭകളിലും പാസാക്കുകയും. തുടര്‍ന്ന് യൂട്ട സെനറ്റര്‍ മൈക്ക് ലീയുടെ നിതൃത്വത്തില് സെനറ്റില്‍ ഭേതഗതിയോടെയാണ് ബില്ല്പാസ്സായത്. ഇല്ലിനോയി സെനറ്റര്‍ ഡിക്ക് ഡെര്ബിനും, ഫ്ലോറിഡ സെനറ്റര്‍ റിക്ക് സ്കോട്ടിന്റെയും നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്താണ് സെനറ്റില്‍ ബില്ല് പാസായത്. ആയതിനാല്‍ ഈ ബില്ല് ഇമ്മിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ കമ്മറ്റിയുടെ അധ്യക്ഷതയില്‍ അനുരഞ്ജനത്തിനു ശേഷം മാത്രമേ പ്രസിഡന്റ് ട്രംപിന്റെ അപ്പ്രൂവല്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളു. ജനുവരിയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അധികാരം ഒഴിയുന്ന സാഹചര്യത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ കാലാവധി അവസാനിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ അപ്പ്രൂവല്‍ ലഭിക്കുവാന്‍ സാധിക്കാത്ത പക്ഷം ഈ ബില്ല് അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കാന്‍, ഈ ബില്ലിന്റെ സ്പോണ്‍സേര്‍സ് ഇതിനെ ഒമിനി ബസ്സെന്ന മാതൃ ബില്ലിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുവാന്‍ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ചു സഭ അടക്കുന്നതിന്റെ സാഹചര്യത്തില്‍ ഈ ആഴ്ച ബില്ല് പാസായില്ലങ്കില് പിന്നീട് ഇത് അസാധുവാകും.
ഈ ബില്ല് പാസാകുവാന്‍ വേണ്ടി ഫോമാ ലൈഫ് വിവിധ സൗത്ത് ഏഷ്യന്‍ സംഘടനകളോടൊപ്പം സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം ഫോമായുടെ നേതൃത്വത്തില്‍ വിവിധ യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ബില്ലിന്റെ അന്തിമ ഘട്ടത്തില്‍ ഡെമോക്രാറ്റ് മുതിര്‍ന്ന നേതാവായ സെനറ്റര്‍ ചക് ഷുമ്മറിന്റെ പിന്തുണ നിര്‍ണായകമാണ്. അതിനായി അദ്ദേഹത്തെ സ്വാധീനം ചെലുത്തുവാന്‍ ഇന്ത്യന്‍ വംശജനും,മലയാളിയുമായ ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന് തോമസ്സുമായി ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്, ജോയിന്റ് ട്രെഷറര്‍ ബിജു തോണികടവില്‍, ഫോമാലൈഫ് ജനറല്‍ സെക്രട്ടറി ശ്രീ ഗിരീഷ് ശശാങ്കശേഖര്‍, ഫോമാ ലൈഫ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ഫോമാ ഇമ്മിഗ്രേഷന്‍ കോഡിനേറ്ററുമായ ശ്രീ ജോസ് എബ്രഹാം, കെവിന് തോമസ്സിന്റെ ഓഫീസുമായി പ്രവര്‍ത്തിച്ചു ഈ നിര്‍ണായക സാഹചര്യത്തില്‍ സെനറ്ററുമായി മീറ്റിംഗ് സംഘടിപ്പിക്കുകെയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
സെന്‍. കെവിന് തോമസ്സുമായുള്ള കൂടിക്കാഴ്ച്ച സൂം മീറ്റിംഗിലാണ് നടന്നത്. മീറ്റിംഗിന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്നത് പ്രമുഖ കമ്മ്യൂണിറ്റി ലീഡറും, ഡെമോക്രാറ്റ് പ്രവര്‍ത്തകനും, സെന്‍. കെവിന് തോമസിന്റെ മലയാളി കമ്മ്യൂണിറ്റി ലയിസണുമായ അജിത് കൊച്ചുകുടിയില്‍ എബ്രഹാമാണ്. ഫോമാ ഇമ്മിഗ്രേഷന്‍ ഫോറത്തിന്റെ ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ അറ്റോര്‍ണി സ്റ്റെഫനി സ്കാര്‍ബൊറോ ഇമ്മിഗ്രേഷന്‍ രംഗത്തെ പ്രശ്നങ്ങളും, ഈ ബില്ല് പാസ് ആകുന്നതു മൂലമുണ്ടാകുന്ന ഗുണങ്ങളെ പറ്റിയും വിവരിച്ചു. തുടര്‍ന്ന് ഗിരീഷ് ബില്ലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവതരിപ്പിച്ചു. ഈയാഴ്ച സെന്‍. കെവിന്, യൂഎസ് സെനറ്റര്‍ ചക്ക് ഷുമ്മറുമായി കൂടിക്കാഴ്ച്ച നടത്തുന്ന സാഹചര്യത്തില്‍ ഈ ബില്ലിനെ പറ്റി പ്രത്യേകം പരാമര്‍ശിക്കുകയും, കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റ് പ്രതിനിധികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിമെന്നു സെന്‍. കെവിന് തോമസ് ഉറപ്പു നല്കി. സെന്‍ കെവിന് തോമസ്സിന്റെ ഈ നിര്‍ണായക ഇടപെടലില്‍ ഫലമുണ്ടാകുമെന്നു സീനിയര്‍ അറ്റോര്‍ണി സ്റ്റെഫനി സ്കാര്‍ബൊറോ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോമാ ലൈഫ് ചെയര്മാന് സാം ആന്റോ, വുമണ്‍ ചെയര്‍ സ്മിത തോമസ്, ജോയിന്റ് സെക്രട്ടറി സുധീപ് നായര്‍, പി ആര് ഓ അനില്‍ അഗസ്റ്റിന്, മുന്‍ റീജിയണല്‍ വിപി ശ്രീ ബബ്ലൂ ചാക്കോ എന്നിവര്‍ ഫോമാ ലൈഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2018 2020 കാലഘട്ടത്തിലെ ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫോമാ ഇമ്മിഗ്രേഷന്‍ ഫോറം 2019 നവംബറില്‍ ചിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷനിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സുബാഷ് ജോര്‍ജ് കണ്വെന്ഷന് ചെയര്‍ ആയിരുന്ന പ്രസ്തുത പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ അഡൈ്വസറും, ടെക്നോക്രറ്റുമായ സാം പെട്രോഡ മുഖ്യാഥിതിയായ കണ്‍വെന്‍ഷനലില്‍ കോണ്‍ഗ്രസ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചെയര്മാന് ടിം സ്നൈഡര്‍, ഡെമോക്രാറ്റ്/റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ്സ് എന്നിവര്‍ പങ്കെടുത്ത പരിപാടി ഈ ബില്ലിന് വേണ്ടി എല്ലാവരെയും ഏകോപിപ്പിക്കുവാന്‍ സഹായകമായി.
ഈ ബില്ല് യൂഎസ് സെനറ്റില്‍ ചര്‍ച്ചയിലായിരുന്നു സാഹചര്യത്തില്‍, ഫോമാ ലൈഫ്, സെന്‍. ഡിക്ക് ഡെര്ബിന്റെ ഓഫീസും, സെന്‍. മൈക്ക് ലീയുടെ ഓഫീസും, സെന്‍. റിക്ക് സ്കോട്ടിന്റെ ഓഫീസും കൂടാതെ വൈസ് പ്രസിഡന്റ് ഇലക്റ്റ് സെന്‍. കമല ഹാരിസിന്റെ ഓഫീസുമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇപ്പോള്‍ ഈ ബില്ലിന്റെ അവസാന ഘട്ടത്തില്‍ ഇമ്മിഗ്രേഷന്‍ അഡ്വക്കസി ഗ്രൂപ്പായ ഇമ്മിഗ്രേഷന്‍ ഫോറവും, തെലുങ്കു സംഘടനാക്കുളുമായും, സംയുക്തമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഫോമായുടെ പ്രസിഡന്റ് അനിയന് ജോര്‍ജിന്റെ നേതൃത്വത്തില്‍ തെലുങ്ക് അസ്സോസിയേഷനുകളുമായി സംയുതമായി പ്രവര്‍ത്തിക്കുവാന്‍ ധാരണയായത് ഫോമാ ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈവരിച്ചിരിക്കുകയാണ്. ഫോമാ ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് മാത്രമല്ല മറ്റു ഇന്ത്യന്‍/ഏഷ്യന്‍ വിഭാഗങ്ങള്‍ക്കും ഗുണകരമാകുന്നതാണെന്നു പ്രസിഡന്റ് അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്, ട്രേഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണകാട്ടു, ഫോമാ ലൈഫിന്റെ എക്സിക്യൂട്ടീവ് പ്രതിനിധിയും ഫോമാ ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news